Times Kerala

അര്‍ദ്ധ സഹോദരി ജാന്‍വി കപൂറിനെതിരെ മോശം വാര്‍ത്ത നല്‍കിയ വെബ്‌സൈറ്റിനെതിരെ ആഞ്ഞടിച്ച് ബോളിവുഡ് താരം അര്‍ജുന്‍ കപൂര്‍(Video)

 

മുംബൈ : അര്‍ദ്ധ സഹോദരി ജാന്‍വി കപൂറിനെതിരെ മോശം വാര്‍ത്ത നല്‍കിയ വെബ്‌സൈറ്റിനെതിരെ ആഞ്ഞടിച്ച് ബോളിവുഡ് താരം അര്‍ജുന്‍ കപൂര്‍. ജാന്‍വി സെക്‌സി വസ്ത്രത്തിലെന്ന വാര്‍ത്തയ്‌ക്കെതിരെയാണ് അര്‍ജുന്‍ രംഗത്തെത്തിയത്.

കഴിഞ്ഞദിവസം അച്ഛന്‍ ബോണി കപൂറും,മക്കളായ ജാന്‍വി കപൂറും ഖുശിയും അര്‍ജുന്റെ വീട്ടിലെത്തിയിരുന്നു. ബോണിയും ഖുശിയും ഒരേ കാറിലെത്തിയപ്പോള്‍ ജാന്‍വി മറ്റൊരു കാറിലാണെത്തിയത്.

ഇതുസംബന്ധിച്ചാണ് ഒരു ഓണ്‍ലൈന്‍ മാധ്യമം മോശം വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ജാന്‍വി മോശം വസ്ത്രത്തിലാണെത്തിയതെന്നും ശരീരഭാഗങ്ങള്‍ എല്ലാം കാണാവുന്ന തരത്തിലായിരുന്നുവെന്നും വാര്‍ത്തയില്‍ പരാമര്‍ശിച്ചിരുന്നു.

ഇതാണ് അര്‍ജുന്‍ കപൂറിനെ പ്രകോപിപ്പിച്ചത്. നമ്മുടെ രാജ്യത്ത് ആളുകള്‍ എങ്ങിനെയാണ് പെണ്‍കുട്ടികളെ വിലയിരുത്തുന്നത് എന്നതിന്റെ മറ്റൊരു ഉദാഹരണമാണിതെന്നായിരുന്നു യുവതാരത്തിന്റെ പ്രതികരണം.
ലജ്ജാകരമാണ് ഈ വാര്‍ത്തയെന്നും അര്‍ജ്ജുന്‍ പറഞ്ഞു. ബോണി കപൂര്‍ ശ്രീദേവി ദമ്പതികളുടെ മകളാണ് ജാന്‍വി. എന്നാല്‍ അര്‍ജുന്‍ കപൂറും ആന്‍ഷുലയും ബോണിക്ക് മോന കപൂറിലുണ്ടായ മക്കളാണ്.

Related Topics

Share this story