Times Kerala

നാ​സ​യു​ടെ ടെ​സ് ദൗ​ത്യം ഏ​പ്രി​ൽ 16ന്

 

വാ​ഷിം​ഗ്ട​ൺ: സൗ​ര​യു​ഥ​ത്തി​ന് പു​റ​ത്ത് ആ​യി​ര​ക്ക​ണ​ക്കി​ന് പു​തി​യ ഗ്ര​ഹ​ങ്ങ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള്ള നാ​സ​യു​ടെ  ട്രാ​ന്‍​സി​റ്റിം​ഗ് എ​ക്‌​സോ​പ്ലാ​ന​റ്റ് സ​ര്‍​വേ സാ​റ്റ​ലൈ​റ്റ്  (ടെ​സ്) ദൗ​ത്യം ഏ​പ്രി​ൽ 16ന് ​പ​റ​ന്നു​യ​രും. കേ​പ് കാ​ന​വ​റ​ൽ എ​യ​ർ ഫോ​ഴ്സ് സ്റ്റേ​ഷ​നി​ൽ നി​ന്നാ​ണ് വി​ക്ഷേ​പ​ണ​മെ​ന്ന് നാ​സ അ​റി​യി​ച്ചു.

ഭൂ​മി​യ്ക്ക് സ​മാ​ന​മാ​യ ഗ്ര​ഹ​ങ്ങ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള്ള നാ​സ​യു​ടെ കെ​പ്ല​ര്‍ മി​ഷ​ന്‍ പ​ദ്ധ​തി​യു​ടെ തു​ട​ര്‍​ച്ച​യാ​ണ് ഈ ​ഉ​ദ്യ​മം. ന​ക്ഷ​ത്ര​ങ്ങ​ളെ ഭ്ര​മ​ണം ചെ​യ്യു​ന്ന ഗ്ര​ഹ​ങ്ങ​ളി​ലെ ജീ​വ​സാ​ധ്യ​ത വി​ല​യി​രു​ത്തു​ക​യാ​ണ് ല​ക്ഷ്യം. അ​തി​വി​ദൂ​ര പ്ര​പ​ഞ്ച​ത്തി​ലെ തി​ള​ക്ക​മേ​റി​യ ന​ക്ഷ​ത്ര​ങ്ങ​ളെ ചു​റ്റു​ന്ന ചെ​റി​യ ഗ്ര​ഹ​ങ്ങ​ളെ പോ​ലും ടെ​സ് ക​ണ്ടെ​ത്തും.ഇ​ന്ധ​നം തീ​ർ​ന്ന​തോ​ടെ കെ​പ്ല​ര്‍ ബ​ഹി​രാ​കാ​ശ ദൂ​ര​ദ​ര്‍​ശി​നി താ​മ​സി​യാ​തെ പ്ര​വ​ര്‍​ത്ത​ന ര​ഹി​ത​മാ​വു​മെ​ന്ന് നാ​സ അ​റി​യി​ച്ചി​രു​ന്നു. നി​ര​വ​ധി പ്ര​തി​ബ​ന്ധ​ങ്ങ​ളെ അ​തി​ജീ​വി​ച്ചാ​ണ് കെ​പ്ല​ര്‍ ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

Related Topics

Share this story