Times Kerala

ആറ് പതറ്റാണ്ടോളം കേരള രാഷ്ട്രീയത്തിൽ നിറ സാന്നിദ്ധ്യവും , മതൃകാപ്രവർത്തനത്തിന് ഉടമയുമായ മുൻ മന്ത്രി എ സി ഷൻമുഖദാസിന്റെ ഏഴാം ചരമവാർഷികം എൻ സി പി ആലുവ ബ്ലോക്ക് കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ ആചരിച്ചു

 
ആറ് പതറ്റാണ്ടോളം കേരള രാഷ്ട്രീയത്തിൽ നിറ സാന്നിദ്ധ്യവും , മതൃകാപ്രവർത്തനത്തിന് ഉടമയുമായ മുൻ മന്ത്രി എ സി ഷൻമുഖദാസിന്റെ ഏഴാം ചരമവാർഷികം എൻ സി പി ആലുവ ബ്ലോക്ക് കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ ആചരിച്ചു

ആലുവ ജില്ലാ ആശുപത്രിയിൽ ക്ലീനിംഗ് തൊഴിലാളികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്‌തുകൊണ്ട് എൽഡിഎഫ് നിയോജക മണ്ഡലം കൺവീനർ കെ എം കുഞ്ഞുമോൻ ക്ലീനിങ് തൊഴിലാളികളെ ആദരിച്ചു. ലോക്ക് ഡൗൺ കാലയളവിൽ പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ട് ക്ലീനിങ് തൊഴിലാളികൾ ചെയ്ത സേവനം ഏറെ മഹത്തരവും മാതൃകാപരവുമാണെന്ന് കെ എം കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്ത് പറഞ്ഞു. കെ എസ് യുവിലൂടെ പൊതുപ്ര വർത്തനത്തിന് തുടക്കമിട്ട എ സി ഷൺമുഖദാസ് തികച്ചും ജനോപകാര പ്രദവും മാതൃകാ പരവുമായ പ്രവർത്തനമാണ് കാഴ്ചവെച്ചത് എന്ന് എൻവൈസി ദേശീയ ജനറൽ സെക്രട്ടറി അഫ്സൽ കുഞ്ഞുമോൻ അനുസ്മരിച്ചു. എസി ഷൺമുഖദാസ് ആരോഗ്യ വകുപ്പ് മന്ത്രി ആയിരുന്നപ്പോൾ ആണ് ഗ്രാമ തലത്തിൽ പി എച്ച് സെന്റർ മാതൃകയിൽ സര്ക്കാർ ഹോമിയോ ഡിസ്പെൻസറി കൾ ആരംഭിച്ചത്. ആരോഗ്യ രംഗത്ത് എ സി ഷൺമുഖദാസിന്റെ പിന്തുടർച്ചക്കാരിയായാണ് ആരോഗ്യ മന്ത്രി ശ്രീമതി ശൈലജ ടീച്ചർ പ്രവർത്തിക്കുന്നതെന്നും അഫ്സൽ കുഞ്ഞുമോൻ അനുസ്മരിച്ചു.

യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് കേ ഏച്ച്‌ ഷംസുദീൻ അധ്യക്ഷത വഹിച്ചു . ജില്ലാ സെക്രട്ടറി ശിവരാജ് കൊമ്പാറ സ്വാഗതം പറഞ്ഞു. മുൻ ബ്ലോക്ക്‌ പ്രസിഡന്റ്‌ രാജു തോമസ് , മുഹമ്മദാലി, ഷെർബിൻ കൊറയ , സോമശേഖരൻ, ടീ സി രാജൻ , നെസി ജബ്ബാർ, ജോൺസൻ ആശുപത്രി ക്ലീനിംഗ് ജീവനക്കാരുടെ പ്രതിനിധികളായ ലീല , രജനി , പ്രീത എന്നിവർ പ്രസംഗിച്ചു.

Related Topics

Share this story