Times Kerala

ലാന്‍ഡിംഗിനിടെ വിമാനത്തില്‍ നിന്നും പുക; പരിഭ്രാന്തരായി യാത്രക്കാര്‍

 

ബംഗലൂരു :ലാന്‍ഡിംഗിനിടെ വിമാനത്തില്‍ നിന്നും പുക ഉയര്‍ന്നത് യാത്രക്കാരില്‍ പരിഭ്രാന്തി പരത്തി. ബുധനാഴ്ച രാത്രി ബംഗലൂരു വിമാനത്താവളത്തില്‍ വെച്ചാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കൊയമ്പത്തൂരില്‍ നിന്നും ബാംഗലൂരുവിലേക്ക് വന്ന വിമാനത്തിനുള്ളില്‍ നിന്നാണ് അപ്രതീക്ഷിതമായി പുക ഉയര്‍ന്നത്.

സ്‌പൈസ് ജെറ്റിന്റെ Q 400 എന്ന വിമാനത്തിലാണ് ഈ ഭീതിജനകമായ സംഭവം അരങ്ങേറിയത്. എന്നാല്‍ പൈലറ്റ് ആവശ്യപ്പെടാത്തത് കൊണ്ട് തന്നെ വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തേണ്ടി വന്നില്ല. നോര്‍മല്‍ ലാന്‍ഡിംഗ് ചെയ്തതിന് ശേഷം യാത്രക്കാരെ എല്ലാം തന്നെ സുരക്ഷിതമായി പുറത്തെത്തിച്ചു.

Related Topics

Share this story