Times Kerala

30 വർഷത്തെ പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന പത്രോസ് ഫിലിപ്പിന് നവയുഗം യാത്രയയപ്പ് നൽകി

 

 

അൽ ഹസ്സ: ജീവിതത്തിന്റെ വലിയൊരു ഭാഗം പ്രവാസലോകത്തിൽ ചിലവിട്ട പത്രോസ് ഫിലിപ്പ്, അൽഹസ്സയിലെ നവയുഗം സാംസ്കാരികവേദി പ്രവർത്തകർക്ക് പ്രിയപ്പെട്ട അച്ചായനായിരുന്നു. 30 വർഷത്തെ ദീർഘമായ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങാൻ അദ്ദേഹം തീരുമാനിച്ചപ്പോൾ, വേർപിരിയലിന്റെ വിഷമത്തോടെയെങ്കിലും, സ്നേഹം നിറഞ്ഞ യാത്രയയപ്പ് അവർ നൽകി.

30. വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന, നവയുഗം സാംസ്കരിക വേദി ഹഫൂഫ് മേഖലകമ്മിറ്റിയുടെ കീഴിൽ വരുന്ന മസറോയിയ യൂണിറ്റ് കമ്മിറ്റിയിലെ മുതിർന്ന അംഗമായിരുന്ന പത്രോസ് ഫിലിപ്പിന്, യൂണിറ്റ് കമ്മിറ്റി വികാരനിർഭരമായ യാത്രയയപ്പ് നൽകി. മസറോയിയ യൂണിറ്റ് ഓഫിസിൽ ചേർന്ന യാത്രയയപ്പ് സമ്മേളനത്തിൽ, യൂണിറ്റ് സെക്രട്ടറി ബിജു മലയടി നവയുഗത്തിന്റെ മൊമെന്റോ നൽകി. യൂണിറ്റ് പ്രസിഡന്റ് സമീർ അദ്ദേഹത്തിന് വിമാനയാത്ര ടിക്കറ്റും, യൂണിറ്റ് രക്ഷാധികാരി ആനന്ദ് അമ്പാടി പ്രത്യേക ഉപഹാരവും കൈമാറി. നവയുഗം ഹഫൂഫ് മേഖല കമ്മിറ്റി പ്രസിഡന്റ് സുശീൽ കുമാർ, മേഖല സെക്രട്ടറി ഇ.എസ്.റഹീം തൊളിക്കോട് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

കൊല്ലം ജില്ലയിലെ തെന്മല സ്വദേശിയായ പത്രോസ് ഫിലിപ്, അൽഹസ്സയിൽ കഴിഞ്ഞ 30 വർഷമായി പെയ്ന്റർ ആയി ജോലി നോക്കി വരികയായിരുന്നു. ആരോഗ്യപ്രശ്‌നങ്ങൾ അലട്ടാൻ തുടങ്ങിയപ്പോഴാണ്, പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങാൻ അദ്ദേഹം തീരുമാനിച്ചത്. കഴിഞ്ഞയാഴ്ച നടന്ന നവയുഗം കേന്ദ്രസമ്മേളനത്തിൽ പങ്കെടുത്ത ഏറ്റവും പ്രായമേറിയ പ്രതിനിധിയും പത്രോസ് ഫിലിപ് ആയിരുന്നു.

Related Topics

Share this story