Times Kerala

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ ജില്ലാ ഗവര്‍ണറും 7 പൊലീസുകാരും കൊല്ലപ്പെട്ടു

 

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ആക്രമണത്തില്‍ ജില്ലാ ഗവര്‍ണറും 7 പൊലീസുകാരും കൊല്ലപ്പെട്ടു. അഫ്ഗാനിലെ ക്വാജ ഒമാരി ജില്ലാ ഗവര്‍ണര്‍ അലി ഷംസ് ദോസ്താണ് കൊല്ലപ്പെട്ടത്.

താലിബാന്‍ ഭീകരര്‍ ഗവര്‍ണറുടെ വീട് ആക്രമിക്കുകയും വീടിന് കാവല്‍ നിന്ന പൊലീസുകാരെ വധിക്കുകയും ആയിരുന്നു. പിന്നീടാണ് ഗവര്‍ണറെ വധിച്ചത്. ആക്രമണത്തില്‍ 9 ഇന്റലിജന്‍സ് ഓഫീസര്‍മാര്‍ക്കും പരിക്കേറ്റു. ഗവര്‍ണറുടെ വീടും പരിസരവും ആക്രമണത്തില്‍ അഗ്നിക്കിരയായി.

Related Topics

Share this story