Times Kerala

ഈ രാജ്യത്ത് ഇനി സര്‍ക്കാര്‍ ജോലികള്‍ക്ക് സംവരണം ഉണ്ടാകില്ല

 

ധാക്കാ: ബംഗ്ലാദേശില്‍ സര്‍ക്കാര്‍ ജോലികള്‍ക്ക് ഇനി സംവരണം ഉണ്ടാകില്ല.വിദ്യാര്‍ത്ഥികളുടെ ആഗ്രഹപ്രകാരമാണ് ഇത്തരമൊരു തീരുമാനമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. സംവരണം എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് തെരുവിലിറങ്ങിതോടെയാണ് സംവരണം മാറ്റാനുളള തീരുമാനത്തിലെത്തിയത്.

ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ സംവരണം ഏര്‍പ്പെടുത്തിയ വിവാദ നയമാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. രാജ്യത്തെ എല്ലാ സര്‍ക്കാര്‍ സര്‍വീസുകളിലും സംവരണം ഇല്ലാതാക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമില്ലാത്ത സംവരണ തത്വം തുടരേണ്ടതില്ലെന്നാണ് അവരുടെ നിലപാട്. കൂടുതല്‍ പ്രക്ഷോഭത്തിന് മുതിരാതെ വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് മടങ്ങട്ടെയെന്നും ഷെയ്ഖ് ഹസീന വ്യക്തമാക്കി.

ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ധാക്കയില്‍ ്പ്രക്ഷേഭവുമായി തെരുവിലിറങ്ങിയത്. പ്രക്ഷോഭം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കു നേരെ പോലീസ് നടപടിയുമുണ്ടായിരുന്നു. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിരുന്നു.

Related Topics

Share this story