Times Kerala

”കട്ട പ്രതികാരം”ശല്യക്കാരനായ നായയെ കൊന്ന് കറിവെച്ച് ഉടമയ്ക്കു തന്നെ വിളിമ്പി അയല്‍വാസി

 

സിയോള്‍ :പല തരത്തില്‍ മനുഷ്യര്‍ പ്രതികാരം തീര്‍ത്ത കഥ നമ്മള്‍ കേട്ടിട്ടുണ്ട് പക്ഷെ ഇതൊരു ഒന്നൊന്നര പ്രതികാരമായിപ്പോയി.സംഭവം ഇങ്ങനെ…

അയല്‍വാസിയുടെ വളര്‍ത്തുനായുടെ ശല്യം സഹിക്കാതെ വന്നതോടെ നായയെ കൊന്ന് കറിവെച്ച് അതിന്റെ ഉടമസ്ഥനു തന്നെ വിളമ്പി. ദക്ഷിണ കൊറിയയിലാണ് ഞെട്ടിക്കുന്ന പ്രതികാര കഥ അരങ്ങേറിയത്.

നായയുടെ നിരന്തരമായ കുരയില്‍ അസ്വസ്ഥനായ 62 കാരനാണ് നായയെ കൊന്ന് സദ്യയൊരുക്കിയത്. സംഭവം പുറത്തു വന്നതോടെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

നായയെ കല്ലെറിഞ്ഞാണ് കൊന്നതെന്നും ചത്തെന്ന് ഉറപ്പാക്കിയ ശേഷം കഴുത്തറുത്ത് ഭക്ഷണമാക്കുകയായിരുന്നുവെന്നും ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി.

Related Topics

Share this story