Times Kerala

സ്റ്റേ നീങ്ങി; ‘മോഹൻലാൽ’ വിഷുവിനു തന്നെ എത്തും

 

തൃശൂർ ജില്ലാകോടതി ‘മോഹൻലാൽ’ സിനിമയ്ക്ക് ഏർപ്പെടുത്തിയ സ്റ്റേ നീങ്ങി. കലവൂർ രവികുമാറിന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ അഞ്ചുലക്ഷം രൂപ നൽകിയതോടെയാണു സ്റ്റേ ഒഴിവായത്. ഇതോടെ മഞ്ജു വാരിയര്‍ നായികയായ ചിത്രം ‘മോഹന്‍ലാല്‍’ വിഷു റിലീസ് ആയി തിയറ്ററുകളിലെത്തും.

കഥാസമാഹാരം മോഷ്ടിച്ചാണു ചിത്രം എടുത്തതെന്ന് ആരോപിച്ചു തിരക്കഥാകൃത്ത് കലവൂര്‍ രവികുമാർ നൽകിയ ഹര്‍ജിയിൽ സിനിമയുടെ റിലീസ് കോടതി സ്റ്റേ ചെയ്തിരുന്നു.

Related Topics

Share this story