Times Kerala

പ്രണയം നടിച്ചു വശത്താക്കി, സുഹൃത്തിന്റെ വീട്ടിൽ എത്തിച്ച് ലഹരിമരുന്ന് നൽകിയ ശേഷം ബലാത്‌സംഗം ചെയ്തു; കൊല്ലത്ത് പത്താം ക്‌ളാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ 20കാരൻ അറസ്റ്റിൽ

 
പ്രണയം നടിച്ചു വശത്താക്കി, സുഹൃത്തിന്റെ വീട്ടിൽ എത്തിച്ച് ലഹരിമരുന്ന് നൽകിയ ശേഷം ബലാത്‌സംഗം ചെയ്തു; കൊല്ലത്ത് പത്താം ക്‌ളാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ 20കാരൻ അറസ്റ്റിൽ

പറവൂര്‍ : പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ചു വശത്താക്കുകയും, ലഹരിമരുന്നു നല്‍കി ബലാത്‌സംഗം ചെയ്യുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. ചെറിയപല്ലം തുരുത്ത് നെടിയാറ സഞ്ജയിനെ (20)നീയാണ് വടക്കേക്കര പൊലീസ് അറസ്റ്റു ചെയ്തത്. 2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്രിസ്മസ് പരീക്ഷ നടക്കുന്ന സമയത്ത് പെണ്‍കുട്ടിയെ വശീകരിച്ച്‌ പ്രതി തന്റെ സുഹൃത്തിന്റെ കരിമ്ബാടത്തുള്ള വീട്ടില്‍ എത്തിക്കുകയും നിര്‍ബന്ധിച്ച്‌ മദ്യവും ലഹരിമരുന്നും നല്‍കി മയക്കിയശേഷം പീഡിപ്പിക്കുകയായിരുന്നെന്നു. സംഭവത്തിനുശേഷം മാനസിക അസ്വസ്ഥത പ്രകടിപ്പിച്ച പെണ്‍കുട്ടിയെ കൗണ്‍സലിംഗിന് കൊണ്ടുപോയപ്പോഴാണ് പീഡനവിവരം വീട്ടുകാര്‍ അറിഞ്ഞത്. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related Topics

Share this story