Times Kerala

പാവകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന വിഷപാമ്പ്

 

കാന്‍ബെറ: പാവകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന വിഷപാമ്പിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഓസ്‌ട്രേലിയയിലെ ഒരു വീട്ടിലാണ് ഞെട്ടിക്കുന്ന കാഴ്ച.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പിതാവ് കറുത്ത നിറത്തിലുള്ള വിഷ പാമ്പിനെ മകള്‍ കളിക്കുന്ന പാവകള്‍ക്കിടയില്‍ കണ്ടത്. ഈ സമയം കുട്ടി മുറിയില്‍ ഉണ്ടായിരുന്നില്ല. രക്ഷിതാക്കള്‍ ഉടന്‍ തന്നെ പാമ്പ് പിടുത്തക്കാരനെ വിളിക്കുകയായിരുന്നു.

1.2 മീറ്റര്‍ നീളമുണ്ടായിരുന്നു ഈ പാമ്പിന്. പാമ്പിനെ ആദ്യം കണ്ട പിതാവ് ഉടന്‍ തന്നെ വാതില്‍ അടച്ച് പാമ്പ് പുറത്തുപോകാതിരിക്കാന്‍ ശ്രദ്ധിച്ചു. പാമ്പ് പിടുത്തക്കാര്‍ എത്തിയാണ് ഇതിനെ പുറത്തെടുത്തത്.

സംഭവത്തിന്റെ വീഡിയോ പിതാവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. പാമ്പിനെ കൈകൊണ്ട് പിടിക്കുന്നത് വീഡിയോയില്‍ കാണാം. തന്റെ മകളുടെ ചെറിയ മൃഗശാലയിലേക്ക് പാമ്പ് വന്നുവെന്ന് പറഞ്ഞാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ഏറെ ബുദ്ധിമുട്ടിയാണ് പാമ്പിനെ പുറത്തെടുക്കാന്‍ കഴിഞ്ഞത്.

Related Topics

Share this story