Times Kerala

കത്തിയമരുന്ന കാറില്‍ നിന്നും ഡ്രൈവറെ രക്ഷിച്ചെടുത്ത ജോസ് മാര്‍ട്ടിന്‍സ് എന്ന 57 കാരനാണ് സോഷ്യല്‍ മീഡിയയിലെ ഹീറോ

 

ഒറോറ: കത്തിയമരുന്ന കാറില്‍ നിന്നും ഡ്രൈവറെ രക്ഷിച്ചെടുത്ത ജോസ് മാര്‍ട്ടിന്‍സ് എന്ന 57 കാരനാണ് സോഷ്യല്‍ മീഡിയയിലെ ഹീറോ. കത്തിയമരുന്ന വാഹനത്തില്‍ നിന്ന് ജോസ് രക്ഷിച്ചത് ഡ്രൈവറുടെ ജീവനായിരുന്നു. കഴിഞ്ഞ മാര്‍ച്ച് 31 ന് അമേരിക്കയിലെ ഒറോറയിലാണ് അപകടം. കഴിഞ്ഞ മാര്‍ച്ച് 31 ന് നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണിപ്പോള്‍ വൈറലാവുന്നത്. അപകടവിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ പൊലീസ് വാഹനത്തിന്റെ ഡാഷ് ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. തീപിടിച്ച് ആളിക്കത്തുന്ന വാഹനത്തിന്റെ അകത്തുനിന്ന് ജോസ് തന്റെ ജീവന്‍ പണയം വെച്ച് ഡ്രൈവറെ വലിച്ചു പുറത്തിടുന്നത് ദൃശ്യങ്ങളില്‍ കാണാം. അപകടം നടന്ന സ്ഥലത്തിനടുത്ത് താമസിക്കുന്ന ജോസ് മാര്‍ട്ടിന്‍സ് അപകടം നടന്നയുടന്‍ ഓടിയെത്തുകയായിരുന്നു. ഡെവിന്‍ ജോണ്‍സണ്‍ എന്ന മറ്റൊരു യുവാവും ജോസിനെ സഹായിക്കാനെത്തി എന്നാണ് പൊലീസ് പറയുന്നത്. തീപിടിച്ച വാഹനത്തില്‍ അകപ്പെട്ട് മരണം വരെ സംഭവിക്കാവുന്ന അപകടത്തില്‍ നിന്നാണ് ജോസ് കാര്‍ ഡ്രൈവറെ രക്ഷിച്ചതെന്നും. തക്ക സമയത്ത് നടത്തിയ ഇടപെടല്‍ ഡ്രൈവറെ അധികം പരിക്കുകള്‍ ഏല്‍ക്കുന്നതില്‍ നിന്ന് രക്ഷിച്ചെന്നും അദ്ദേഹം സമൂഹത്തിന് തന്നെ മാതൃകയാണെന്നും പൊലീസ് പറയുന്നു.

Related Topics

Share this story