Times Kerala

ഇന്ത്യക്ക് മുന്നറിയിപ്പുമായി ടിബറ്റില്‍ ചൈനയുടെ സൈനികാഭ്യാസം

 

ബീജിംഗ്: സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന ടിബറ്റില്‍ ഇന്ത്യക്ക് മുന്നറിയിപ്പുമായി ചൈനീസ് ലിബറേഷന്‍ ആര്‍മിയുടെ സൈനികാഭ്യാസം. ഇന്ത്യ-ഭൂട്ടാന്‍-ചൈന അതിര്‍ത്തി മേഖലയായ ഡോക്‌ലാമിലാണ് ചൈനീസ് ആര്‍മി സൈനികാഭ്യാസം നടത്തിയത്. കഴിഞ്ഞ ആഴ്ചയാണ് സൈനികാഭ്യാസം നടന്നതെങ്കിലും ഏത് ദിവസമാണെന്ന് വ്യക്തമല്ല. ചൈനീസ് സൈന്യത്തിന്റെ കൈവശമുള്ള അത്യാധുനിക ടൈപ്പ് 96 യുദ്ധടാങ്കുകള്‍ ഉപയോഗിച്ചുള്ള സൈനികാഭ്യാസത്തില്‍ പീരങ്കികളും ടാങ്ക് വേധ ഗ്രനേഡുകളും സൈന്യം പ്രയോഗിച്ചിട്ടുണ്ട്.

Related Topics

Share this story