chem

അള്‍ജീരിയയിലെ ആകാശ ദുരന്തം; മരണം 257 ആയി;തകര്‍ന്നത് സൈനിക വിമാനം;മരണപ്പെട്ടത് സൈനികരും കുടുംബവും

അള്‍ജിയേഴ്‌സ്:ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ 257 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.അള്‍ജീരിയയിലെ ബൗഫറിക് പ്രവിശ്യയിലെ ബ്ലിഡ വിമാനത്താവളത്തിനു സമീപമാണ് വിമാനം തകര്‍ന്നു വീണത്. പ്രാദേശിക സമയം രാവിലെ എട്ടിനായിരുന്നു അപകടം.

ലിയുഷിന്‍ 2-76 എന്ന സൈനിക വിമാനമാണ് തകര്‍ന്നു വീണത്. 120 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് ഇതെന്ന് പേര് വെളിപ്പെടുത്താത്ത ഉറവിടത്തെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ടു ചെയ്യുന്നു.

You might also like

Comments are closed.