Times Kerala

അശ്ലീലം പറയുന്നവര്‍ കാമഭ്രാന്തന്മാര്‍: സുജ വരുണി

 

സോഷ്യല്‍മീഡിയയില്‍ നടിമാര്‍ക്കെതിരെ അശ്ലീല കമന്റുകള്‍ ഇടുന്നതിനെതിരെ നടി സുജ വരുണി രംഗത്ത്.വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് ഇത്തരം കമന്റുകള്‍ ഇടുന്ന പുരുഷമാര്‍ക്ക് കാമഭ്രാന്താണെന്ന് നടി പറഞ്ഞു.

ഇന്റര്‍നെറ്റ് ലോകം തന്നെ അത്തരം വിഡ്ഢികളുടെ കയ്യിലാണ്. സ്ത്രീകളോട് അശ്ലീല സംഭാഷണം നടത്താന്‍ ചിലര്‍ വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നു. എന്തു വസ്ത്രം ധരിക്കണം എന്നത് എന്റെ സൗകര്യമാണ്. സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കുകയാണ് വേണ്ടത്.സുജ വരുണി പറഞ്ഞു.

സ്ത്രീകള്‍ക്കെതിരെ ലൈംഗിക ആക്രമണമുണ്ടാകുന്നത് അവരുടെ വസ്ത്രധാരണം കൊണ്ടാണെന്ന് ചിലര്‍ പറയുന്നുണ്ട്. എന്നാല്‍ കുഞ്ഞുങ്ങളെയും വൃദ്ധകളെയും ലൈംഗികമായി ആക്രമിക്കുന്നതോ? സ്ത്രീകള്‍ക്കെതിരെ ആസിഡ് ആക്രമണം ഉണ്ടാകുന്നതോ? അവര്‍ മാന്യമായി വസ്ത്രം ധരിച്ചവരും ഒരു കുറ്റവും ചെയ്യാത്തവരുമല്ലേ?.അവരുടെ ശരീരത്തിലേക്ക് ആര്‍ത്തിയോടെ നോക്കുകയല്ല വേണ്ടത്. അശ്ലീല കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് നടി ഈ വിഷയത്തില്‍ പൊട്ടിത്തെറിച്ചത്.

Related Topics

Share this story