Times Kerala

മാരുതി സുസുകി ലോയല്‍റ്റി റിവാര്‍ഡ്‌സ് പ്രോഗ്രാം..!

 
മാരുതി സുസുകി ലോയല്‍റ്റി റിവാര്‍ഡ്‌സ് പ്രോഗ്രാം..!

കൊച്ചി: മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് സവിശേഷമായ ഒരു ലോയല്‍റ്റി പ്രോഗ്രാം -മാരുതി സുസുകി റിവാര്‍ഡ്‌സ് ഇന്ന് അവതരിപ്പിച്ചു. ഇത്തരത്തിലുള്ള ആദ്യ ലോയല്‍റ്റി പ്രോഗ്രാമായ ഇതില്‍ അറീന, നെക്‌സ, ട്രൂ വാല്യൂ ഔട്ട്‌ലെറ്റുകളില്‍ നിന്നുള്ള എല്ലാ പാസഞ്ചര്‍ വാഹന ഉപഭോക്കാക്കളും ഉള്‍പ്പെടുന്നതാണ്. മറ്റൊരു കാര്‍ വാങ്ങിക്കല്‍, വാഹന സര്‍വീസ്, മാരുതി ഇന്‍ഷുറന്‍സ്, അക്‌സസറികള്‍, കസ്റ്റമര്‍ റഫറലുകള്‍ എന്നിവയിലേക്കുള്ള  ആനുകൂല്യങ്ങളുടെ ഒരു ശ്രേണി കൂടാതെ കമ്പനിയുടെ മറ്റ് നിരവധി ‘അനുബന്ധ ആനൂകൂല്യങ്ങളും’ അടങ്ങുന്നതാണ് മാരുതി സുസുകി റിവാര്‍ഡ്‌സ്. ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ മാരുതി സുസുകി റിവാര്‍ഡ്‌സ് വെബ് സൈറ്റിന്റെ സഹായത്തോടെ ഡിജിറ്റല്‍ പിന്‍ബലത്തിലുള്ള ഈ കാര്‍ഡ്-രഹിത പ്രോഗ്രാം ഉപയോഗിക്കാനാവുന്നതും, മാരുതി സുസുകിയുമൊത്തുള്ള ഓരോ ഇടപെടലുകള്‍ക്കും ഇടപാടുകള്‍ക്കുമൊപ്പം തങ്ങളുടെ റിവാര്‍ഡ് പോയിന്റുകള്‍ ഉയരുന്നത് കാണാവുന്നതുമാണ്.

‘മാരുതി സുസുകി റിവാര്‍ഡ്‌സ്, ഉപഭോക്താക്കള്‍ക്ക് ആഹ്ലാദജനകമായ സേവനങ്ങളുടെ ഒരു പൂക്കൂട ഓഫര്‍ ചെയ്യുന്നതിലുള്ള ഞങ്ങളുടെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നു. ഇത് അംഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ അവരുടെ ആവശ്യാനുസരണം ഉപയോഗിക്കുന്നതിനും സവിശേഷമായ കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താനായി ലോയല്‍റ്റി പ്രോഗ്രാമിന്റെ ഉന്നത ശ്രേണികളിലെത്തിച്ചേരുന്നത് എളുപ്പമാക്കുകയും ചെയ്യുന്നു. മാരുതി സുസുകി റിവാര്‍ഡ് പ്രോഗ്രാം ഇന്ത്യയിലുടനീളമുള്ള എല്ലാ മാരുതി സുസുകി ഡീലര്‍ഷിപ്പുകളിലും സ്വീകരിക്കുന്നതാണ്. വാഹനങ്ങളുടെ സര്‍വീസ്, അക്‌സസറികള്‍, അസ്സല്‍ പാര്‍ട്ടുകള്‍, ദീര്‍ഘിപ്പിച്ച വാറന്റി, ഇന്‍ഷുറന്‍സ്, ഞങ്ങളുടെ ഡ്രൈവിംഗ് സ്‌കൂളികളില്‍ എന്റോള്‍ ചെയ്യല്‍ എന്നിവയ്ക്കായി ഈ റിവാര്‍ഡ് പോയന്റുകള്‍ ഉപയോഗിക്കാവുന്നതാണ്.’ പദ്ധതി അവതരിപ്പിച്ചുകൊണ്ട്, മാരുതി സുസുകിയുടെ എംഡിയും സി.ഇ.ഓയുമായ ശ്രീ കെണിച്ചി അയുകാവാ പറഞ്ഞു,

ഈ പ്രോഗ്രാമിനു കീഴില്‍ മെംബര്‍, സില്‍വര്‍, ഗോള്‍ഡ്, പ്ലാറ്റിനം എന്നിങ്ങനെ ഉപഭോക്താക്കളെ നാലു ശ്രേണികളായി തിരിക്കുന്നതാണ്. അതോടൊപ്പം ബാഡ്ജുകള്‍, മാരുതി സുസുകിയുമായുള്ള ഉപഭോക്താക്കളുടെ ഇടപെടലുകള്‍ കൂടുതല്‍ റിവാര്‍ഡുകള്‍ നേടാനുതകുന്നതാക്കി മാറ്റുന്ന ഒരു ഗെയിമിഫിക്കേഷന്‍ സവിശേഷത എന്നിവയും ലഭിക്കുന്നു. കൂടാതെ ഇവര്‍ക്ക് സവിശേഷമായ ഇവന്റുകളിലേക്കും ഓഫറുകളിലേക്കും അവസരം ലഭിക്കുവനാവുള്ള സാദ്ധ്യത നല്‍കുകയും ചെയ്യുന്നു.

ഞങ്ങള്‍ പ്രോഗ്രാം അപ്‌ഗ്രേഡ് ചെയ്യുമ്പോള്‍, നിലവില്‍ ഓട്ടോകാര്‍ഡ്, മൈ നെക്‌സാ എന്നീ പ്രോഗ്രാം അംഗങ്ങള്‍ ഏറ്റവും പുതിയ മാരുതി സുസുകി റിവാര്‍ഡ്‌സിലേക്ക് മാറ്റപ്പെടുന്നതാണ്. അതിനായി യാതൊരുവിധ അധിക ഫീസും ഈടാക്കുന്നതല്ല, കൂടാതെ മുന്‍ പ്രോഗ്രാമില്‍ നിന്നുള്ള പോയിന്റ് വാല്യു ബാലന്‍സ് തുടര്‍ന്നുപോകുന്നതുമാണ്.
ഈ പ്രോഗ്രാം കാര്‍ഡ്-രഹിതമാണ്. എല്ലാ വിവരങ്ങളും, ഇടപാട് അറിയിപ്പുകളും ഉപഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഡിജിറ്റലായി അയച്ചുകൊടുക്കുന്നതുമാണ്. മാരുതി സുസുകി റിവാര്‍ഡ്‌സിലേക്ക് എന്റോള്‍ ചെയ്യുന്നതിന്, ഉപഭോക്താക്കള്‍ക്ക് www.marutisuzuki.com അല്ലെങ്കില്‍ www.nexaexperience.com സന്ദര്‍ശിക്കാവുന്നതും വിശദാംശങ്ങള്‍ പൂരിപ്പിക്കാവുന്നതുമാണ്.

Related Topics

Share this story