Times Kerala

രാജസ്ഥാനിൽ ക്രിക്കറ്റ് വാതുവയ്പ്പ് സംഘം പിടിയിൽ

 

ജയ്പുർ: രാജസ്ഥാനിലെ സികറിൽനിന്നും ക്രിക്കറ്റ് വാതുവയ്പ്പ് സംഘം പിടിയിൽ. അഞ്ചംഗ സംഘത്തെയാണ് ബുധനാഴ്ച സികർ പോലീസ് പിടികൂടിയത്.ഇവരിൽനിന്നു ടിവിയും ലാപ്ടോപ്പും 17 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.

Related Topics

Share this story