Times Kerala

പ്രമുഖ നിര്‍മാതാവിന്‍റെ മകനുമൊത്തുള്ള സ്വകാര്യ ചിത്രങ്ങള്‍ പുറത്തു വിട്ട് ശ്രീ റെഡ്ഡി; പൊതു നിറത്തില്‍ തുണിയുരിഞ്ഞു പ്രതിഷേധിച്ചതിനു പിന്നാലെ റാണ ദഗ്ഗുപതിയുടെ സഹോദരനുമൊത്തുള്ള സ്വകാര്യ ചിത്രങ്ങളാണ് പുറത്തു വിട്ടത്

 

കാസ്റ്റിങ് കൗച്ച് പോലെയുള്ള മോശം പ്രവണതകള്‍ക്കെതിര നടത്തിയ തുറന്നുപറച്ചിലിന് പിന്നാലെ ശ്രീ റെഡ്ഡി പൊതുനിരത്തില്‍ ടോപ് ലെസ് പ്രതിഷേധവും നടത്തിയിരുന്നു. ഇതാദ്യമായാണ് ഇത്തരത്തില്‍ വ്യത്യസ്തമായൊരു പ്രതിഷേധവുമായി ഒരഭിനേത്രി രംഗത്തെത്തിയത്. തെലുങ്ക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന് പുറത്ത് വെച്ചായിരുന്നു താരം പ്രതിഷേധം നടത്തിയത്. ദേശീയ മാധ്യമങ്ങളടക്കം ഈ വിഷയം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെ തെലുങ്കിലെ മുന്‍നിര നിര്‍മ്മാതാക്കളിലൊരാളായ സുരേഷ് ബാബുവിന്റെ മകനും റാണ ദഗ്ഗുപതിയുടെ ഇളയ സഹോദരനുമായ അഭിറാമിനൊപ്പമുള്ള സ്വകാര്യ ചിത്രങ്ങള്‍ ശ്രീ റെഡ്ഡി പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇതേക്കുറിച്ച് താരം സൂചിപ്പിച്ചിരുന്നു. ഇരുവരുടേയും സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.അന്യോന്യം ആലിംഗനം ചെയ്തും ഉമ്മ വെയ്ക്കുന്നതുമായ ചിത്രങ്ങളാണ് താരം പുറത്തുവിട്ടത്. ഇരുവരും തമ്മിലുള്ള പ്രണയത്തിന്‍രെ അവശേഷിപ്പാണോ ഇതെന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നുണ്ട്. സോഷ്യല്‍ മീഡിയയിലെ ചൂടന്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ് ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലുകള്‍. അതിന് പിന്നാലെയാണ് ചിത്രങ്ങളും ലീക്കായത്. മോര്‍ഫ് ചെയ്ത ചിത്രങ്ങളാവാം പ്രചരിക്കുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകളും അ്‌രങ്ങേറുന്നുണ്ട്.

Related Topics

Share this story