Times Kerala

ആര്‍സിസിയില്‍ ചികിത്സയിലിരിക്കേ എച്ച്‌ഐവി ബാധിച്ചതായി സംശയിച്ച പെണ്‍കുട്ടി മരിച്ചു

 

ആലപ്പുഴ: തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലിരിക്കേ രക്തം സ്വീകരിച്ചതിലൂടെ എച്ച്‌ഐവി ബാധിച്ചുവെന്ന് വിവാദത്തില്‍പെട്ട പെണ്‍കുട്ടി മരിച്ചു. മജ്ജയില്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന പത്തുവയസ്സുകാരി കഴിഞ്ഞ ഒരാഴ്ചയായി ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് ഒരു മണിയോടെയാണ് മരിച്ചത്. ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ പെണ്‍കുട്ടിയാണ് മരിച്ചത്.

Related Topics

Share this story