Times Kerala

ഞങ്ങൾക്കു പിഴവുപറ്റി;ഇനി കൂടുതല്‍ ജാഗ്രത; കുറ്റം ഏറ്റു പറഞ്ഞ് സക്കര്‍ബര്‍ഗ്

 

വാഷിംഗ്ടണ്‍: ഡേറ്റ ചോർച്ച വിവാദത്തിൽ യുഎസ് കോണ്‍ഗ്രസ് സെനറ്റ് പാനലിനു മുന്പാകെ ഫേസ്ബുക്ക് മേധാവി മാർക്ക് സുക്കർബർഗ് മാപ്പ് അപേക്ഷിച്ചു. ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതിൽ ഞങ്ങൾക്ക് വലിയ തെറ്റ് പറ്റിയെന്നും ക്ഷമ ചോദിക്കുന്നുവെന്നും സുക്കർബർഗ് സെനറ്റ് ജുഡീഷറി ആൻഡ് കൊമേഴ്സ് കമ്മിറ്റിക്കു മുന്പാകെ പറഞ്ഞു.

വ്യാജ വാർത്തകൾ, തെരഞ്ഞെടുപ്പുകളിലെ ഇടപെടൽ എന്നിവയിൽ കന്പനി വേണ്ടത്ര ജാഗ്രത കാട്ടിയില്ല. ഫേസ്ബുക്ക് തെരഞ്ഞെടുപ്പുകളെ മാനിക്കുന്നുവെന്നും സുക്കർബർഗ് പറഞ്ഞു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഫേസ്ബുക്കിനെ കൂടുതൽ സുരക്ഷിതമാക്കുമെന്നും ഇതിനായി കന്പനി അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് തയാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Related Topics

Share this story