Times Kerala

പാലക്കാട്ട്‌ യു​വാ​വ് ജീ​വ​നൊ​ടു​ക്കി; പോ​ലീ​സ് ഭീ​ഷ​ണി​യെ​തു​ട​ർ​ന്നെ​ന്ന് പ​രാ​തി

 

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് പോ​ലീ​സ് ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യെ​ന്നു പ​രാ​തി. ചി​റ്റൂ​ർ പ​ള്ള​ത്തേ​രി സ്വ​ദേ​ശി സ​ന്തോ​ഷി​ന്‍റെ മ​ര​ണ​ത്തി​ലാ​ണ് പോ​ലീ​സി​നു നേ​രെ ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

കെഎസ്ആര്‍ടിസി ബ​സി​നു നേ​രെ ക​ല്ലെ​റി​ഞ്ഞ​കേ​സി​ൽ സ​ന്തോ​ഷ് പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ടി​രുു​ന്നെ​ങ്കി​ലും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യാ​ൽ മ​തി​യെ​ന്ന ധാ​ര​ണ​യി​ൽ വി​ഷ​യം ഒ​ത്തു​തീ​ർ​പ്പാ​ക്കി. എ​ന്നാ​ൽ അ​നു​വ​ദി​ച്ച സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ സ​ന്തോ​ഷി​നു ക​ഴി​ഞ്ഞി​ല്ല. ഈ ​പ​ണം അ​ട​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് പാ​ല​ക്കാ​ട് ക​സ​ബ സ്റ്റേ​ഷ​ൻ എ​സ്ഐ നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണു ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്ന​ത്.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ക​സ​ബ എ​സ്ഐ സ​ന്തോ​ഷി​നെ വി​ളി​ക്കു​ക​യും പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​ര​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Related Topics

Share this story