Times Kerala

വിമാനത്തിനുള്ളിൽ കൊതുകുകൾ ഉണ്ടെന്നു പറഞ്ഞ് ബഹളം വച്ച യാത്രക്കാരനെ ഇൻഡിഗോ വിമാനത്തിൽ നിന്ന് പുറത്താക്കി‌

 

ലക്നോ: അപമര്യാദയായി പെരുമാറിയ യാത്രക്കാരനെ ഇൻഡിഗോ വിമാനത്തിൽനിന്ന് പുറത്താക്കി. ലക്നോവിൽ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെടേണ്ട വിമാനത്തിലെ യാത്രക്കാരനായ സൗരഭ് റായിയെയാണ് വിമാന അധികൃതർ പുറത്താക്കിയത്.

വിമാനത്തിനുള്ളിൽ കൊതുകുകൾ ഉണ്ടെന്നു പറഞ്ഞ് ബഹളം വച്ച ഇയാൾ മറ്റ് യാത്രക്കാരെ ശല്യപ്പെടുത്തുകയും വിമാനം ഹൈജാക്ക് ചെയ്തെന്ന് പറയുകയും ചെയ്തതോടെയാണ് അധികൃതർ ഇയാളെ പുറത്താക്കിയത്.

മറ്റ് യാത്രക്കാരുടെയും വിമാനത്തിന്‍റെയും സുരക്ഷ മുൻ നിർത്തിയാണ് നടപടിയെന്ന് പൈലറ്റ് ഇൻ കമാൻഡ് അടക്കമുള്ള അധികൃതർ വ്യക്തമാക്കി. ലക്നൗവിൽ നിന്ന് വിമാനം പറന്നുയരുന്നതിനു മുന്‍പാണ് സംഭവം.

അതേസമയം വിമാനത്തിലെ ജീവനക്കാർ തന്നെ കൈയേറ്റം ചെയ്തെന്ന് സൗരഭ് റായ് ആരോപിച്ചു.

Related Topics

Share this story