Times Kerala

ജോ എബ്രഹാം മത്യൂവിന്റെ കെണിയിൽ വീണത് നിരവധി സ്ത്രീകൾ.! സ്‌കൂള്‍ ടീച്ചറിന് വിവാഹ വാഗ്‌ദാനം നല്‍കി 34 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മലയാളിയായ യുവാവ് അറസ്റ്റില്‍;

 
ജോ എബ്രഹാം മത്യൂവിന്റെ കെണിയിൽ വീണത് നിരവധി സ്ത്രീകൾ.! സ്‌കൂള്‍ ടീച്ചറിന് വിവാഹ വാഗ്‌ദാനം നല്‍കി 34 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മലയാളിയായ യുവാവ് അറസ്റ്റില്‍;

ബെംഗളൂരു: സ്‌കൂള്‍ ടീച്ചറായ യുവതിയെ വിവാഹ വാഗ്‌ദാനം നല്‍കി 34 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മലയാളിയായ യുവാവ് അറസ്റ്റില്‍. ജോ എബ്രഹാം മത്യൂ എന്നായാളാണ് ബെംഗളൂരു പൊലീസിന്‍റെ പിടിയിലായത്. ഇയാളെ ഒരു വര്‍ഷം മുമ്പാണ് യുവതി ഡേയ്‌റ്റിങ് ആപ്പിലൂടെ പരിചയപ്പെടുന്നത്. ഇരുവരും തമ്മിൽ അടുക്കുകയും പിന്നീട് വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

മലയാളിയായ ഇയാള്‍ വര്‍ഷങ്ങളായി ബെംഗളൂരുവില്‍ സ്ഥിര താമസക്കാരനാണ്. ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്‌തിരുന്ന ഇയാള്‍ ബിസിനസ് ചെയ്യുകയാണെന്ന് കള്ളം പറഞ്ഞാണ് യുവതിയുമായി പരിചയപ്പെടുന്നത്. ബിസിനസ് തകര്‍ന്നെന്നും പണം വേണമെന്നും‌ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 34 ലക്ഷം രൂപയോളം നല്‍കിയതായി യുവതി പരാതിയില്‍ പറഞ്ഞു.

പിന്നീട് ഇയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നെന്നു തുടർന്നാണ് യുവതി പരാതി നൽകിയത്. അന്വേഷണത്തില്‍ നിരവധി പെണ്‍കുട്ടികളെ ഇയാള്‍ ഇത്തരത്തില്‍ വഞ്ചിച്ചതായി കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. അന്വേഷണം തുടരുകയാണെന്നും ഇയാളുടെ കെണിയിൽ വീണ മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പോലീസ് അറിയിച്ചു.

Related Topics

Share this story