Times Kerala

ഏറ്റവും പുതിയ പുസ്തകങ്ങള്‍ കടകളില്‍ എത്തുംമുന്‍പേ സ്വന്താമാക്കാന്‍ ഇതാ ഒരവസരം!

 
ഏറ്റവും പുതിയ പുസ്തകങ്ങള്‍ കടകളില്‍ എത്തുംമുന്‍പേ സ്വന്താമാക്കാന്‍ ഇതാ ഒരവസരം!

ലോക്ഡൗണിന് ശേഷം പുറത്തിറങ്ങിയ പ്രിയ എഴുത്തുകാരുടെ ഏറ്റവും പുതിയ പുസ്തകങ്ങള്‍ കടകളില്‍ എത്തുംമുന്‍പേ 25% വിലക്കുറവില്‍ സ്വന്തമാക്കാം ഇന്നത്തെ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR- ലൂടെ ! ദിവസംതോറും വൈകുന്നേരം മൂന്ന് മണിമുതല്‍ ഈ അവസരം വായനക്കാരെ തേടിയെത്തും.

ഇന്നത്തെ 8 കൃതികള്‍ ഇതാ!

*അമേരിക്കന്‍ ഐക്യനാടുകളിലെ വര്‍ണ്ണവിവേചനത്തിനെതിരെ ഐതിഹാസിക സമരങ്ങള്‍ നയിച്ച ‘മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ ആത്മകഥ’

*കണ്ണുകളില്‍ സ്‌നേഹവും വാത്സല്യവും നിറച്ച് കുട്ടികളെ സ്വപ്‌നം കാണാന്‍ പ്രേരിപ്പിക്കുന്ന കഥകള്‍, എം മുകുന്ദന്റെ 12 കഥകളുടെ സമാഹാരം ‘അപ്പം ചുടുന്ന കുങ്കിയമ്മ’

*വെയില്‍ അറിഞ്ഞ് വെയിലില്‍ അലഞ്ഞ് വെയിലില്‍ പുരണ്ട് വെയിലിനൊപ്പം കളിച്ച് വെയില്‍ താണ്ടി വളര്‍ന്ന കുറെ മനുഷ്യരുടെ കഥ, പെരുമാള്‍ മുരുകന്റെ ‘എരിവെയില്‍’

*നമ്മുടെ രാജ്യത്തെ രാഷ്ട്രീയസാമൂഹികസാംസ്‌കാരിക മണ്ഡലങ്ങളിലെ നാട്യങ്ങളുടെയും കാപട്യങ്ങളുടെയും നേര്‍ക്കുള്ള വി കെ എന്നിന്റെ നിശിതമായ വിമര്‍ശനം, ‘ജനറല്‍ ചാത്തന്‍സും മറ്റ് നൊവെല്ലകളും

*മികച്ച യാത്രാ വിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ബൈജു എന്‍ നായരുടെ ഏറ്റവും പുതിയ പുസ്തകം ‘സില്‍ക്ക് റൂട്ട്’

*കറുത്തവര്‍ഗ്ഗക്കാരുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന ബ്ലാക്ക് പാന്തര്‍ പാര്‍ട്ടിയുടെയും ബ്ലാക്ക് ലിബറേഷന്‍ ആര്‍മിയുടെയും മുന്നണിപ്പോരാളിയായിരുന്ന അസ്സാറ്റ ഷാക്കുറിന്റെ ആത്മകഥ, ‘ആത്മകഥ’

*നിങ്ങളിലെ സംയമിയെയും ഉന്മാദിയെയും പുറത്തെടുത്ത് വിചാരണ ചെയ്യുന്ന പുസ്തകം, നളിനി ജമീലയുടെ ‘ഒരു ലൈംഗികത്തൊഴിലാളിയുടെ പ്രണയപുസ്തകം’

*ജാത്യാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ പോരാടിയ വാഗ്ഭടാനന്ദന്റെ ജീവിതം അവതരിപ്പിക്കുന്ന നോവല്‍, ടി.കെ. അനില്‍കുമാറിന്റെ ‘ഞാന്‍ വാഗ്ഭടാനന്ദന്‍’

Related Topics

Share this story