Times Kerala

പുസ്തകങ്ങള്‍ക്ക് ഒരു ഒറ്റവരി വിശേഷണം എഴുതാന്‍ നിങ്ങള്‍ തയ്യാറാണോ?

 
പുസ്തകങ്ങള്‍ക്ക് ഒരു ഒറ്റവരി വിശേഷണം എഴുതാന്‍ നിങ്ങള്‍ തയ്യാറാണോ?

വായനാവാരാഘോഷത്തോട് അനുബന്ധിച്ച് മലയാളത്തിന്റെ പ്രിയ വായനക്കാര്‍ക്കായി രസകരമായ മത്സരവുമായി ഡിസി ബുക്‌സ്. വായനയുടെ പ്രാധാന്യവും ആവശ്യകതയും പുതുതലമുറയെ ബോധ്യപ്പെടുത്തുന്നതിനും വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. ഒരാഴ്ച നീളുന്ന മത്സരത്തില്‍ പ്രായഭേദമെന്യേ എല്ലാ വായനക്കാര്‍ക്കും പങ്കെടുക്കാം.

മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുള്ള പ്രശസ്ത മലയാളം കൃതികളെ വിലയിരുത്തി അവയുടെ ഒറ്റ വരിയില്‍ ഒതുങ്ങുന്ന വിശേഷണമാണ് മത്സരത്തിലേയ്ക്ക് അയക്കേണ്ടത്. എല്ലാ ദിവസവും രാവിലെ 10 മണിക്ക് ഡി സി ബുക്‌സിന്റെ ന്യൂസ് പോര്‍ട്ടലില്‍ കൃതിയുടെ പേര് പ്രസിദ്ധപ്പെടുത്തും. നിങ്ങള്‍ തയ്യാറാക്കുന്ന ഉത്തരങ്ങള്‍ ഞങ്ങള്‍ നല്‍കുന്ന ഗൂഗിള്‍ ഫോമില്‍ അയച്ചു തരിക. മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റ് ചെയ്യുന്ന ഉത്തരങ്ങള്‍ സ്വീകരിക്കുന്നല്ല. രാവിലെ 10 മുതല്‍ മൂന്നു വരെയാണ് ഉത്തരങ്ങള്‍ അയക്കുന്നതിനുള്ള സമയപരിധി.

അഞ്ചു മണിക്ക് വിജയികളെ പ്രഖ്യാപിക്കും. ഉത്തരങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മികച്ച മൂന്ന് ഒറ്റവരി വിശേഷണങ്ങള്‍ക്ക് ഓരോ ദിവസവും മലയാളത്തിലെ മികച്ച കൃതികള്‍ സമ്മാനമായി ലഭിക്കും. സമ്മാനമായി പ്രസിദ്ധപ്പെടുത്തുന്ന പുസ്തകം നിങ്ങളുടെ തൊട്ടടുത്തുള്ള ഡി സി ബുക്‌സ് , കറന്റ് ബുക്‌സ് ശാഖയില്‍നിന്ന് ജൂലൈ 15നു മുന്‍പ് സ്വന്തമാക്കാം.

ഇന്നത്തെ വിജയികളെ കാത്തിരിക്കുന്നത്
ഒട്ടേറെ പ്രശംസകള്‍ നേടിയ കരിക്കോട്ടക്കരി എന്ന നോവലിന് ശേഷം വിനോയ് തോമസ് രചിച്ച ഏറ്റവും പുതിയ നോവല്‍ ‘പുറ്റ്’

മത്സരത്തില്‍ പങ്കെടുക്കുന്നതിനായി സന്ദര്‍ശിക്കുക

*വ്യവസ്ഥകള്‍ ബാധകം

Related Topics

Share this story