Times Kerala

അനുഷ്‌ക ശര്‍മ്മയ്ക്ക് ദാദാസാഹേബ് ഫാല്‍ക്കെ എക്‌സലന്‍സ് പുരസ്‌കാരം

 

ഈ വര്‍ഷത്തെ ദാദാ സാഹേബ് ഫാല്‍ക്കെ എക്സലന്‍സ് പുരസ്‌കാരം ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയ്ക്ക്. മികച്ച അഭിനേത്രി എന്നതുമാത്രമല്ല, കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ശ്രദ്ധേയമായ സിനിമകളുടെ നിര്‍മ്മാതാവ് എന്ന നിലയില്‍കൂടിയാണ് അനുഷ്‌ക ഈ പുരസ്‌കാരത്തിന് അര്‍ഹയായത്.

തന്റെ സഹോദരന്‍ കര്‍ണേഷ് ശര്‍മ്മയുമായി ചേര്‍ന്ന്, എന്‍.എച്ച് 10, ഫില്ലോരി, അടുത്തിടെ പുറത്തിറങ്ങിയ ഹൊറര്‍ ചിത്രം പാരി എന്നിവയാണ് അനുഷ്‌ക നിര്‍മ്മിച്ച ചിത്രങ്ങള്‍. നിര്‍മ്മാണത്തിന് പുറമെ ഈ ചിത്രങ്ങളില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തതും അനനുഷ്‌ക തന്നെയാണ്.

സ്വന്തം ബാനറില്‍ മൂന്നു ചിത്രങ്ങള്‍ കൂടി നിര്‍മ്മിക്കാനൊരുങ്ങുകയാണ് അനുഷ്‌ക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഇന്ത്യന്‍ സിനിമയുടെ പിതാവായ ദാദാ സാഹബ് ഫാല്‍ക്കേയുടെ സ്മരണാര്‍ത്ഥം നല്‍കുന്നതാണ് ദാദാ സാഹബ് ഫാല്‍ക്കെ എക്സലന്‍സ് പുരസ്‌കാരം. നടിമാരായ ഐശ്വര്യ റായി, ഹേമ മാലിനി, സീനത്ത് അമന്‍, സംവിധായകന്‍ ഷൂര്‍ജിത്ത് സിര്‍ക്കാര്‍ എന്നിവരായിരുന്നു കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാര ജേതാക്കള്‍.

Related Topics

Share this story