Times Kerala

അന്താരാഷ്ട്ര യോഗ ദിനം..!

 
അന്താരാഷ്ട്ര യോഗ ദിനം..!

പൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളില്‍ ഒന്നാണ് യോഗ. ആയുര്‍വേദം പോലെ തന്നെ ഭാരതം ലോകത്തിന് നല്‍കിയ സംഭാവനയാണിത്. യോഗ വെറും വ്യായാമം മാത്രമല്ല, സ്വയം വ്യക്തിത്വത്തെ വികസിപ്പിക്കാനും പ്രകൃതിയെ അടുത്തറിയാനുമുള്ള ഉപാധിയാണ്. തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത്, മനുഷ്യന്റെ വര്‍ദ്ധിച്ചു വരുന്ന മാനസികപിരിമുറുക്കത്തിന്റെ പിരി അയയ്ക്കാന്‍ യോഗയ്ക്കുള്ള കഴിവ് അതുല്യമാണ്.

ആധുനികവൈദ്യശാസ്ത്രത്തെ അപേക്ഷിച്ച് വളരെ പുരാതനമായ ഒരു ചരിത്രമുണ്ട് യോഗയ്ക്ക്. നമ്മുടെ പൂര്‍വ്വികരായ ഋഷിമാര്‍ ദീര്‍ഘകാലത്തെ ധ്യാനമനനാദികളാല്‍ നേടിയെടുത്ത വിജ്ഞാനമാണിത്. വാമൊഴിയിലൂടെ ശിഷ്യപരമ്പരകള്‍ക്കു പകര്‍ന്നുകിട്ടിയ ഈ വിജ്ഞാനം പിന്നീട് താളിയോലഗ്രന്ഥങ്ങളിലൂടെ വരമൊഴിയായി മാറി. തലമുറകളായി ഫലം കണ്ടുവരുന്നതും വിശ്വാസമാര്‍ജ്ജിച്ചതുമായ ഒരു ചികിത്സാമാര്‍ഗ്ഗമാണിത്.

ഇത് കണക്കിലെടുത്താണ് ജൂണ്‍ 21 ലോക യോഗദിനമായി ആചരിക്കാന്‍ ഐക്യരാഷട്ര സംഘടന തീരുമാനിച്ചത്. യോഗയുടെ പ്രാധാന്യത്തെ കൂടുതല്‍ മനസിലാക്കാനും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം കൂടുതല്‍ അറിയാനും ലോക യോഗ ദിനം സഹായിക്കും.

Related Topics

Share this story