Times Kerala

പിക്കപ്പ് വാന്‍ ബൈക്കിലിടിച്ച് വിദ്യാര്‍ഥി മരിച്ചു

 

തേഞ്ഞിപ്പലം: പരപ്പനങ്ങാടി ഉള്ളണത്തുണ്ടായ അപകടത്തില്‍ തേഞ്ഞിപ്പലം സ്വദേശിയായ വിദ്യാര്‍ഥി മരിച്ചു.മുതിരപ്പറമ്പ് ചെരട്ടക്കാട്ട് പുറായി തെക്കേകൊട്ടലകത്ത് ഹാദി മഹലിലെ ഉസ്മാന്‍ കോയയുടെ മകന്‍ മുഹമ്മദ് അഫ്‌ലഹ് ഷാദില്‍ (18) ആണ് മരിച്ചത്.

പരപ്പനങ്ങാടിയില്‍ നിന്ന് തേഞ്ഞിപ്പലത്തേക്ക് വരവെ ഉള്ളണത്ത്‌വച്ചാണ് അപകടം. കൂടെയുണ്ടായിരുന്ന സുഹൃത്ത് കെ വി .മുഹ്‌സിന് നിസാര പരുക്കേറ്റു.

Related Topics

Share this story