Times Kerala

സിറിയയിൽ കുട്ടികളുൾപ്പെടെ 70 പേർ കൊല്ലപ്പെട്ടു; രാസായുധ പ്രയോഗമെന്ന് സംശയം

 

ദമാസ്‌കസ്: സിറിയയില്‍ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുള്‍പ്പെടെ 70 പേര്‍ കൊല്ലപ്പെട്ടു. രാസായുധ പ്രയോഗമെന്ന് സംശയം. കിഴക്കന്‍ ദൂമയിലാണ് ആക്രമണം നടന്നിരിക്കുന്നത്. രാസായുധ ആക്രമണമാണെന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്ന വൈറ്റ് ഹെല്‍മറ്റ് എന്ന സംഘടനപ്രവര്‍ത്തകര്‍ പറഞ്ഞു. ആക്രമണത്തില്‍ എഴുപതിലധികം പേര്‍ മരണപ്പെട്ടു. മരണപ്പെട്ടവരില്‍ അധികവും കുട്ടികളും സ്ത്രീകളുമാണെന്നും വൈറ്റ് ഹെല്‍മറ്റ് അധികൃതര്‍ അറിയിച്ചു.

എന്നാല്‍, രാസായുധ ആക്രമണം നടന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളെ തള്ളിയിരിക്കുകയാണ് സിറിയന്‍ സര്‍ക്കാര്‍.

Related Topics

Share this story