Times Kerala

സഊദിയില്‍ മലയാളി ഷോക്കേറ്റ് മരിച്ചു

 

ജിദ്ദ: സഊദി അറേബ്യയില്‍ മലയാളി ഷോക്കേറ്റ് മരിച്ചു. അല്‍ അഹ്‌സയിലാണ് തൃശൂര്‍ സ്വദേശി അന്‍വര്‍ ശമീം (48) ഷോക്കേറ്റ് മരിച്ചത്. ജോലിക്കിടെയായിരുന്നു അന്‍വറിന് ഷോക്കേറ്റത്. തമീമി കോണ്‍ട്രാക്ടിങ് കമ്പനിയില്‍ ഇലക്ട്രീഷ്യനാണ് അന്‍വര്‍.

വെള്ളിയാഴ്ച രാവിലെ അരാംകോ കമ്പനിയുടെ റിഗ്ഗില്‍ ജോലി ചെയ്യുന്നതിനിടെയാണ് അപകടം.മൃതദേഹം അല്‍ അഹ്‌സ ആശുപത്രിയിലാണുള്ളത്. 15 വര്‍ഷത്തോളമായി സഊദിയിലാണ് ജോലി. കൊടുങ്ങല്ലൂര്‍ ഏറിയാട് കറുകപ്പാടത്ത് അബ്ദുറഹ്മാന്റെയും നഫീസയുടെയും മകനാണ് അന്‍വര്‍ ശമീം. ഭാര്യ: നൂര്‍ജഹാന്‍. മക്കള്‍: തമന്ന, റന.

Related Topics

Share this story