Times Kerala

ഭിന്നശേഷിയുള്ളവര്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം

 

പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ (വി.റ്റി.സി) 2018-20 അദ്ധ്യായന വര്‍ഷത്തേക്ക് രണ്ട് വര്‍ഷം ദൈര്‍ഘ്യമുള്ള ബുക്ക് ബയന്റിംഗ്, ടെയലറിംഗ് ആന്റ് എംബ്രോയിഡറി എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 15 നും 30 നും മദ്ധ്യേ പ്രായമുള്ള ബധിരര്‍, മൂകര്‍, അസ്ഥിസംബന്ധമായ ശാരീരിക വൈകല്യമുള്ളവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. താമസസൗകര്യം സൗജന്യമാണ്.
അപേക്ഷാഫാറം തൊഴില്‍ പരിശീലനകേന്ദ്രത്തില്‍ ലഭ്യമാണ്. നിശ്ചിത ഫാറത്തിലോ, വെള്ള കടലാസിലോ തയ്യാറാക്കിയ അപേക്ഷകള്‍, ബയോഡാറ്റ (ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ) സഹിതം ഏപ്രില്‍ 16 ന് മുമ്പ് സൂപ്പര്‍വൈസര്‍, ഭിന്നശേഷിക്കാരുടെ തൊഴില്‍ പരിശീലനകേന്ദ്രം, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ ലഭിക്കണം. ഇന്റര്‍വ്യൂ 16ന് രാവിലെ 11 മണിക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2343618.

Related Topics

Share this story