മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ജീവിത കഥ പറയുന്ന ‘ദി ആക്‌സിഡെന്റല്‍ പ്രൈം മിനിസ്റ്ററി’ന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടു. അനുപം ഖേര്‍ ആണ് മന്‍മോഹന്‍ സിംഗായി എത്തുന്നത്. വിജയ് ഗുട്ടെ, മായങ്ക് തിവാരി എന്നിവര്‍ തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്യുന്നത് വിജയ് ഗുട്ടെയാണ്. പത്രപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ സഞ്ജയ ബാറു ഇതേ പേരില്‍ 2014ല്‍ എഴുതിയ പുസ്തകമാണ് സിനിമയാക്കി മാറ്റുന്നത്.
2004ല്‍ മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായ ശേഷമുള്ള ഒരു കാലഘട്ടമാണ് പുസ്തകത്തില്‍ പറയുന്നത്. ആ കാലയളവില്‍ മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേശകനും കൂടിയായിരുന്നു സഞ്ജയ ബാറു. സഞ്ജയ ബാറുവായി അക്ഷയ് ഖന്ന എത്തുമ്പോള്‍ സോണിയാ ഗാന്ധിയായി സുസെന്‍ ബര്‍നെറ്റ് എത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കിന് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്്
മന്‍മോഹന്‍ സിംഗിന്റെ ജീവിതം സിനിമയാവുന്നു
You might also like
Comments are closed.