Times Kerala

രാജ്യസഭയും ലോക്​സഭയും അനിശ്​ചിതകാലത്തേക്ക്​ പിരിഞ്ഞു

 

ന്യൂഡൽഹി: രാജ്യസഭയും ലോക്​സഭയും അനിശ്​ചിതകാലത്തേക്ക്​ പിരിഞ്ഞു. ബജറ്റ്​ സമ്മേളനത്തി​​െൻറ രണ്ടാം സെഷനില്‍ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തെ തുടർന്ന്​ സഭാനടപടികൾ നിരന്തരമായി തടസപ്പെട്ടിരുന്നു. അതേ സമയം, വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാനായി കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിക്കുമെന്ന്​ അറിയിച്ചിട്ടുണ്ട്​. ആന്ധ്രക്ക്​ പ്രത്യേക പദവി ആവശ്യപ്പെട്ട്​ ടി.ഡി.പി എം.പിമാരും ​കാവേരി മാനേജ്​മ​െൻറ്​ ബോർഡ്​ വിഷയത്തിൽ തമിഴ്​നാട്ടിൽ നിന്നുള്ള എം.പിമാരും ബഹളം വെച്ചു. സമ്മേളനത്തിനിടെ ഉയർന്നുവന്ന ബാങ്ക്​ തട്ടിപ്പ്​ വാർത്തകളും സഭയെ പ്രക്ഷുബ്​ധമാക്കി. രാജ്യസഭക്ക്​ 115 മണിക്കൂറും ലോക്​സഭക്ക്​ 111 മണിക്കൂറുമാണ്​ നഷ്​ടമായത്. മാർച്ച്​ അഞ്ച്​ മുതൽ വിവിധ വിഷയങ്ങൾ ഉയർത്തി പ്രതിപക്ഷം പാർലമ​െൻറിൽ ബഹളം തുടർന്നിരുന്നു​.

Related Topics

Share this story