കെയ്റോയില്‍ അനധികൃത കെട്ടിടങ്ങള്‍ ഒഴിപ്പിക്കുന്നതിനിടെ സംഘര്‍ഷം: ഒരാള്‍ കൊല്ലപ്പെട്ടു
Jul 17, 2017, 11:08 IST
കെയ്റോ: കെയ്റോയില്‍ അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ ഒഴിപ്പിക്കുന്നതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കയ്യേറ്റം ഒഴിപ്പിക്കാനെത്തിയവരും പ്രദേശവാസികളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ 58 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 28 പോലീസ് ഉദ്യോഗസ്ഥരും 10 നിര്‍മാണത്തൊഴിലാളികളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വീടുകള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളില്‍ ഏറെയും അനധികൃതമായി നിര്‍മ്മിച്ചവയാണെന്ന് കണ്ടെത്തിയതിനേത്തുടര്‍ന്നാണ് അവ ഒഴിപ്പിച്ച് സ്ഥലം തിരിച്ചു പിടിക്കാന്‍ പ്രാദേശിക ഭരണകൂടം തീരുമാനിച്ചത്. 700ലേറെ കെട്ടിടങ്ങള്‍ അത്തരത്തില്‍ നിര്‍മ്മിച്ചവയാണെന്നും കണ്ടെത്തിയിരുന്നു.