Times Kerala

ഓഹരി വിപണിയിൽ മുന്നേറ്റം; സെൻസെക്​സ് 400 പോയിന്‍റെ ഉയര്‍ന്നു

 

മുംബൈ: സാമ്പത്തിക വര്‍ഷത്തിന്‍റെ നാലാം ദിവസം വ്യാപാരം ആരംഭിച്ചപ്പോൾ ഇന്ത്യൻ ഓഹരി വിപണിയിൽ മികച്ച മുന്നേറ്റത്തോടെ തുടക്കം. ബോം​ബേ സൂചിക ​െസൻസെക്​സ് 400 പോയി​േൻറാളം ഉയർന്ന്​ ​ 33,427ലെത്തി. ദേശീയ സൂചിക നിഫ്​റ്റി 124.10 പോയിൻറ് ഉയർന്ന്​ 10,252 തൊട്ടു. ആർ.ബി.ഐയുടെ പണ-വായ്പ നയം പ്രഖ്യാപിക്കാനിരിക്കെ നിരക്ക് വര്‍ധിപ്പിച്ചേക്കില്ലെന്ന സൂചനയാണ് വിപണിക്ക് കരുത്തായത്. സെന്‍സെക്‌സ് 345 പോയിൻറും നിഫ്റ്റി 112 പോയിൻറും നേട്ടത്തിലായിരുന്നു ഇന്ന്​ വ്യാപാരം ആരംഭിച്ചത്​.

17 പൈസയുടെ കുതിപ്പോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം​ 65 രൂപയായി. ബി.എസ്.ഇയിലെ 1276 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 156 ഓഹരികള്‍ നഷ്ടത്തിലുമാണ്.

Related Topics

Share this story