Times Kerala

വംശീയ വിവേചനമല്ല, ചെറിയൊരു തെറ്റിദ്ധാരണ മാത്രം ; വിവാദങ്ങള്‍ക്ക് മാപ്പ് പറഞ്ഞ് സാമുവല്‍

 

സുഡാനി ഫ്രൈം നൈജീരിയാ ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിച്ച്​ സാമുവൽ റോബിൻസൺ. വംശീയ വിവേചനത്തിന്​ ഇരയായിട്ടില്ലെന്നും ചെറിയൊരു തെറ്റിദ്ധാരണ മാത്രമാണ്​ ഉണ്ടായതെന്നും സാമുവൽ റോബിൻസ​ൺ ഫേസ്​ബുക്ക്​ പോസ്​റ്റിൽ ​വ്യക്​തമാക്കി. ത​​​​െൻറ മുൻ പോസ്​റ്റുകളെ വിമർശിച്ച ആരോടും ക്ഷമ ചോദിക്കാൻ തയാറാണെന്നും അദ്ദേഹം ഫേസ്​ബുക്കിൽ കുറിച്ചു.

വേതനം സംബന്ധിച്ച പ്രശ്​നങ്ങളെല്ലാം നിർമാതാക്കളുമായി ചർച്ച ചെയ്​ത്​ പരിഹരിച്ചു. ജോലിക്കുള്ള പ്രതിഫലം ഇപ്പോൾ ലഭിച്ചിട്ടുണ്ട്​. തനിക്ക്​ ഷൈജു ഖാലിദ്​, സക്കരിയ്യ, സമീർ താഹിർ എന്നിവരുമായി പ്രശ്​നങ്ങളൊന്നുമില്ല. താൻ ഉന്നയിച്ച പ്രശ്​നങ്ങൾ പരിഹരിക്കുന്നതിനായി അനുഭാവപൂർവമായ സമീപനമാണ്​ ഇവരിൽ നിന്നും ഉണ്ടായത്​. കേരളത്തിൽ വംശീയ വിവേചനം നിലനിൽക്കുന്നില്ല. മോശം സമയത്ത്​ തനിക്കൊപ്പം നിന്ന്​ കേരളത്തിലെ രാഷ്​ട്രീയനേതാക്കൾ, മാധ്യമങ്ങൾ, ഫേസ്​ബുക്ക്​ സുഹൃത്തുക്കൾ തുടങ്ങി എല്ലാവരോടും നന്ദി പറയുന്നുവെന്നും സാമുവൽ ഫേസ്​ബുക്ക്​ പോസ്​റ്റിൽ വ്യക്​തമാക്കി. സുഡാനി ​ഫ്രൈം നൈജീരിയ എന്ന ചിത്രത്തിൽ അഭിനയിച്ചതിന്​ തനിക്ക് കുറഞ്ഞ വേതനമാണ്​ ലലഭിച്ചതെന്ന് സാമുവൽ ആരോപിച്ചിരുന്നു.

Related Topics

Share this story