Times Kerala

സൗദിയിലെ  ആദ്യ സിനിമ തിയറ്റർ ഈ മാസം 18 ന് തുറക്കും 

 

ജിദ്ദ: സൗദി അറേബ്യയിലെ ആദ്യ സിനിമ തിയറ്റർ ഇൗമാസം 18 ന്​ പ്രവർത്തനം ആരംഭിക്കും. റിയാദിലായിരിക്കും ആദ്യ തിയറ്റർ പ്രദർശനം നടക്കുക. അമേരിക്കയിൽ സന്ദർശനം നടത്തുന്ന കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ ബുധനാഴ്​ച ലോസ്​ ആഞ്ചലസിൽ അമേരിക്കൻ മൾട്ടി സിനിമ (എ.എം.സി) കമ്പനിയുമായി വിപുലമായ കരാർ ഒപ്പിട്ടതിന്​ പിന്നാലെയാണ്​ തിയതി പ്രഖ്യാപനം വന്നത്​. അഞ്ചുവർഷത്തിനകം രാജ്യത്തെ 15 നഗരങ്ങളിലായി 40 തിയറ്ററുകൾ ആരംഭിക്കാനാണ്​ എ.എം.സിയുമായുള്ള കരാർ.

കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാ​​​െൻറ കാർമികത്വത്തിലുള്ള ‘വിഷൻ 2030’ പദ്ധതിയുടെ ഭാഗമായാണ്​ സൗദി വിനോദമേഖലയിലും പുതിയ മാറ്റം. മൂന്നരപ്പതിറ്റാണ്ടുകൾക്ക്​ ശേഷമാണ്​ സൗദിയിൽ തിയറ്ററുകൾക്ക്​ പ്രവർത്തനാനുമതി ലഭിക്കുന്നത്​. 1980 കളുടെ തുടക്കം വരെ സൗദിയിലെ വിവിധ നഗരങ്ങളിൽ തിയറ്ററുകൾ പ്രവർത്തിച്ചിരുന്നു.

Related Topics

Share this story