Times Kerala

പുതിയ കവര്‍ ഷൂട്ട് ചിത്രങ്ങളുമായി ഐശ്വര്യ

 

മുംബൈ :പ്രമുഖ അന്താരാഷ്ട്ര ഫാഷന്‍ മാഗസീനായ വോഗിന് വേണ്ടി നടത്തിയഐശ്വര്യ റായി ബച്ചന്റെ പുതിയ ഫോട്ടോ ഷൂട്ട്  വൈറലാവുന്നു. കവര്‍ ഫോട്ടോഷൂട്ടുകള്‍ ചെയ്യുന്നതില്‍ ഐശ്വര്യ മറ്റ് ബോളിവുഡ് നടിമാരെ അപേക്ഷിച്ച് വേറെ ലെവലാണെന്നാണ് ചിത്രങ്ങള്‍ കണ്ട ആരാധകരുടെ അഭിപ്രായം.പ്രമുഖ ഗായകന്‍ ഫാരല്‍ വില്ല്യംസിനൊപ്പമാണ് ഐശ്വര്യ കവര്‍ ഫോട്ടോ ഷൂട്ട് നടത്തിയത്. ചൊവാഴ്ചയാണ് വോഗ് മാഗസീന്‍ തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴി ചിത്രങ്ങള്‍ പുറത്ത് വിട്ടത്.

നിമിഷങ്ങള്‍ക്കകം ചിത്രങ്ങള്‍ ഐശ്വര്യയുടെ ആരാധകര്‍ ഏറ്റെടുത്തു. വോഗിന്റെ
ഏപ്രില്‍ മാസത്തെ ലക്കത്തിലാണ് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.പാശ്ചാത്യ രീതിയിലുള്ള വസ്ത്രങ്ങളിലാണ് ചിത്രങ്ങളില്‍ ഐശ്വര്യയും ഫാരല്‍ വില്ല്യംസും പ്രത്യക്ഷപ്പെടുന്നത്. ഐശ്വര്യ നേരത്തേയും വോഗ് മാഗസീന് വേണ്ടി ഫോട്ടോഷൂട്ടുകള്‍ നടത്തിയിട്ടുണ്ട്.

Related Topics

Share this story