Times Kerala

സൗദിയില്‍ സമ്മേളനങ്ങളില്‍ അറബി ഭാഷ നിര്‍ബന്ധമാക്കി

 

സൗദി: സെമിനാറുകള്‍, പരിശീലനങ്ങള്‍, സമ്മേളനങ്ങള്‍, ശില്‍പ്പശാലകള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നതിന് പുതിയ നിബന്ധനകളുമായി സൗദി ഭരണകൂടം. ഭാഷ, പങ്കെടുക്കുന്നവരുടെ എണ്ണം, സമ്മേളന സമയം തുടങ്ങിയവയിലാണ് നിബന്ധന വച്ചിരിക്കുന്നത്. നിബന്ധനകളിലൊന്നാമത്തേത് സമ്മേളനങ്ങളുടെ ഔദ്യോഗിക ഭാഷ അറബി ആയിരിക്കണമെന്നതാണ്. ഇതര ഭാഷകളിലാണ് സമ്മേളനം നടക്കുന്നതെങ്കില്‍ അവയുടെ അറബി പരിഭാഷ ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഉണ്ടായിരിക്കണമെന്നതും നിര്‍ബന്ധമാണ്‌.

സമ്മേളനങ്ങളില്‍ ചുരുങ്ങിയത് 50 പേരെങ്കിലും പങ്കെടുക്കണമെന്നുള്ളതാണ് മറ്റൊരു നിബന്ധന. ശില്‍പ്പശാല, പരിശീലനങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നതില്‍ പ്രഫഷനലിസം കൊണ്ടുവരുന്നതിനും ഈ മേഖലയുടെ നിലവാരം ഉയര്‍ത്തുന്നതിനുമായാണ് പുതിയ നിബന്ധനകളെന്ന് സൗദി എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ ബ്യൂറോയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ താരിഖ് അല്‍ ഇസ്സ അറിയിച്ചു.

Related Topics

Share this story