Times Kerala

മരണത്തെ വിളിച്ചു വരുത്തി ‘കോണ്ടം ചീറ്റൽ ചലഞ്ച്’; സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡാകുന്നു

 

ലണ്ടന്‍: ഇത് ചലഞ്ചുകളുടെ കാലമാണ്. പലതരം ചലഞ്ചുകള്‍ക്ക് സമൂഹമാധ്യമങ്ങള്‍ സാക്ഷ്യം വഹിക്കെണ്ട്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ വ്യത്യസ്തമായ ചലഞ്ചാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഇപ്പോൾ യൂറോപ്യൻ രാജ്യങ്ങളിലെ പ്രധാന ചർച്ചാവിഷയം മരണം വരെ സംഭവിക്കാവുന്ന ‘കോണ്ടം ചീറ്റൽ ചലഞ്ച്’ ആണ്.

പുരികം വളയ്ക്കൽ, സോപ്പുപൊടി, കറുവാപ്പട്ട പൊടി കഴിക്കൽ തുടങ്ങിയ ചലഞ്ചുകൾക്ക് ശേഷമാണ് യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും കോണ്ടം ചീറ്റൽ ചലഞ്ച് ട്രെൻഡിങായി മാറിയിരിക്കുന്നത്. ലാറ്റക്‌സ് കോണ്ടം മൂക്കിനുള്ളിലൂടെ അകതേത്തയ്ക്കു വലിച്ചു കയറ്റി വായിലൂടെ പുറത്തേയ്ക്ക് എടുക്കുന്നതാണു കോണ്ടം ചീറ്റല്‍ ചലഞ്ച്.

കോണ്ടം മൂക്കിലേക്ക് വലിച്ചു കയറ്റാൻ സാധിക്കാതിരിക്കുകയോ, വായിലൂടെ പുറത്തേക്ക് എടുക്കാൻ കഴിയാതെ വരികയോ ചെയ്താൽ ചല‍ഞ്ചിൽ പരാജയപ്പെട്ടതായി കണക്കാക്കും. ചലഞ്ചിൽ പങ്കെടുക്കുന്നവർ കോണ്ടം വലിച്ചു കയറ്റുന്നത് മുതൽ വായിലൂടെ പുറത്തേക്ക് എടുക്കുന്നത് വരെയുള്ള വീഡിയോകൾ പോസ്റ്റ് ചെയ്യണം. ഇത്തരത്തിൽ വിജയകരമായി ചലഞ്ച് പൂർത്തിയാക്കുന്നവർക്ക് മറ്റുള്ളവരെയും ഇതുപോലെ ചെയ്യാൻ വെല്ലുവിളിക്കാം.

മരണം വരെ സംഭവിക്കാവുന്ന ഈ കോണ്ടം ചീറ്റൽ ചലഞ്ച് അതിവേഗമാണ് കൗമാരക്കാർക്കിടയിൽ ട്രെൻഡിങായി മാറിയത്. പെൺകുട്ടികളടക്കം നിരവധി പേരാണ് ഈ ചലഞ്ച് ഏറ്റെടുത്തിരിക്കുന്നത്. ചലഞ്ചിന്‍റെ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

 

Related Topics

Share this story