Times Kerala

” മന്‍കി ബാത്ത് ”പുസ്തകത്തിന്‍റെ രചയിതാവിനെ ചൊല്ലി തര്‍ക്കം

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിവാര റേഡിയോ പരിപാടിയായ മന്‍ കി ബാത്തിനെക്കുറിച്ചുള്ള ‘മന്‍കി ബാത്ത്; എ സോഷ്യല്‍ റെവല്യൂഷന്‍ ഓ റേഡിയോ’ എന്ന പുസ്തകത്തിന്റെ രചയിതാവിനെ ചൊല്ലി തര്‍ക്കം. മുന്‍ കേന്ദ്രമന്ത്രിയും സാമ്പത്തീക വിദഗ്ദ്ധനുമായ അരുണ്‍ ഷൂരിയാണ് എഴുത്തുകാരനെതിരെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. പുസ്തകം എഴുതിയെന്ന് അവകാശവാദമുന്നയിക്കുന്ന രാജേഷ് ജെയിന്‍ ഇതിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് ഷൂരി പറഞ്ഞു. ഇയാള്‍ തന്റെ സുഹൃത്താണ് പുസ്തക പ്രകാശനചടങ്ങിലേക്ക് തന്നെ വലിച്ചിഴയ്ക്കുകയായിരുന്നുവെന്നും പ്രസംഗം വായിക്കുവാന്‍ ആവശ്യപ്പെട്ടുവെന്നും ഷൂരി വ്യക്തമാക്കി.

ഷൂരിയുടെ പ്രസ്ഥാവന ജെയിന്‍ സ്ഥിരീകരിക്കുകയും ചെയ്തു. രചയിതാവിന്റെ സ്ഥാനത്ത് തന്റെ പേര് കണ്ടപ്പോള്‍ ഞെട്ടിയെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ തന്നെ അത് വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസും നരേന്ദ്രമോദിയുടെ വെബ് സൈറ്റിലും എഴുത്തുകാരന്റെ സ്ഥാനത്ത് താന്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

Related Topics

Share this story