Times Kerala

ഭാരത് ബന്ദിനിടെ അക്രമം; എസ് സി/ എസ് ടി കമ്മീഷന്‍ വിശദീകരണം തേടി

 

ന്യൂഡൽഹി: സുപ്രീംകോടതി വിധിക്കെതിരേ ദളിത് സംഘടനകൾ നടത്തിയ ബന്ദിനോട് അനുബന്ധിച്ചുണ്ടായ സംഘർഷങ്ങളിൽ സംസ്ഥാനങ്ങളോട് കേന്ദ്ര പട്ടികജാതി പട്ടികവർഗ കമ്മീഷൻ വിശദീകരണം തേടി. രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളോടാണ് വിശദീകരണം ആവശ്യപ്പെട്ടത്. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. അക്രമ സംഭവങ്ങളിൽ ഗൂഢാലോചനയുണ്ടോ എന്ന് പരിശോധിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള പീ​ഡ​ന​ങ്ങ​ൾ ചെ​റു​ക്കാ​നു​ള്ള നി​യ​മം ദു​രു​പ​യോ​ഗം ചെ​യ്യു​ന്നെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി സു​പ്രീം കോ​ട​തി നല്കിയ ഉത്തരവിനെതിരേ ദ​ളി​ത് സം​ഘ​ട​ന​ക​ൾ ന​ട​ത്തി​യ ഭാ​ര​ത് ബ​ന്ദി​ൽ വ്യാ​പ​ക അ​ക്ര​മമാണ് അരങ്ങേറിയത്.

Related Topics

Share this story