Times Kerala

കാസർകോട്ട് പതിനഞ്ചുകാരനായ ദളിത് വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ, ദുരൂഹത

 
കാസർകോട്ട് പതിനഞ്ചുകാരനായ ദളിത് വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ, ദുരൂഹത

കാസർഗോഡ്: ദളിത് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ഇന്ന് രാവിലെയോടെയാണ് വെസ്റ്റ് എളേരി നാട്ടക്കൽ സ്വദേശികളായ ദിനേശൻ- ലക്ഷ്മി ദമ്പതികളുടെ മകൻ ജിഷ്ണു (15) നെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.പോലീസ് സംഘം നടത്തിയ പരിശോധനയിൽ കുട്ടിയുടെ കഴുത്തിൽ മുറിപ്പാടുകൾ കണ്ടെത്തി. മൃതദേഹം പൊലീസ് സർജന്‍റെ സാന്നിധ്യത്തിൽ പോസ്റ്റ്‍മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

പത്താംക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു ജിഷ്ണു. അതേസമയം, കുട്ടിയെ കിടക്കയിൽ മരിച്ച നിലയിൽ കണ്ടു എന്നാണ് ബന്ധുക്കൾ ആദ്യം പൊലീസിനോട് പറഞ്ഞത്. പിന്നീട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നടന്ന ഇൻക്വസ്റ്റ് നടപടിക്കിടെയാണ് കുട്ടിയുടെ കഴുത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയത്. തുടർന്ന് നാട്ടക്കലിൽ വീണ്ടും എത്ത പൊലീസ് ബന്ധുക്കളെ ചോദ്യം ചെയ്തപ്പോഴാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് കുടുംബം സമ്മതിച്ചത്.

അതേസമയം, മരണത്തിൽ ദുരൂഹതയുണ്ടെന്നും, പോസ്റ്റ‍്‍മോർട്ടത്തിന് ശേഷം മാത്രമേ കുട്ടിയുടെ മരണം സംഭവിച്ചത് എങ്ങനെ എന്ന കാര്യത്തിൽ വ്യക്തത വരൂ എന്ന് പൊലീസ് അറിയിച്ചു.

Related Topics

Share this story