Times Kerala

മമ്മൂട്ടിയുടെ ‘ പരോളിന്‍റെ ‘ തീയതി വീണ്ടും മാറ്റി

 

മമ്മൂട്ടി ചിത്രം പരോളിന്‍റെ റിലീസ് വീണ്ടും മാറ്റി. ഏപ്രിൽ അഞ്ചിന് പ്രഖ്യാപിച്ചിരുന്ന റിലീസ് ഒരു ദിവസം കൂടി നീട്ടി ആറിലേക്ക് മാറ്റി. ജയിൽ പശ്ചാത്തലമാക്കിയ ചിത്രത്തിൽ സഖാവായാണ് മമ്മൂട്ടിയെത്തുന്നത്. നവാഗതനായ ശരത്​ സന്ദിതാണ് സംവിധാനം. തിരക്കഥ​ അജിത്​ പൂജപ്പുരയുടെതാണ്​. സിദ്ധിഖ്​, മിയ ജോർജ്​, ഇനിയ, മുത്തുമണി, ലാലു അലക്​സ്​, സുരാജ്​ വെഞ്ഞാറമൂട്​, സുധീർ കരമന, കലാഭവൻ ഹനീഫ്​, അലെൻസിയർ തുടങ്ങി വൻ താരനിരയുമായാണ്​ പരോ​ൾ എത്തുന്നത്​. എസ്​. ലോകനാഥൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ശരത്​, എൽവിൻ ജോഷ്വ എന്നിവരുടേതാണ്​ സംഗീതം.

Related Topics

Share this story