Times Kerala

മെക്സിക്കോയിൽ നിന്ന് അനധികൃത കുടിയേറ്റം നടത്തുന്നവരെ സൈനികമായി നേരിടും; ഡോണൾഡ് ട്രംപ്

 

വാഷിംഗ്ടണ്‍: മെക്സിക്കോയിൽ നിന്ന് യുഎസിലേക്ക് അനധികൃത കുടിയേറ്റം നടത്തുന്നവരെ സൈനികമായി നേരിടുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കുവാൻ ആരെയും അനുവദിക്കില്ല. അനധികൃത കുടിയേറ്റം തടയുന്നതിനായി മെക്സിക്കൻ അതിർത്തിയിൽ സൈനികരെ വിന്യസിക്കുമെന്നും ട്രംപ് പറഞ്ഞു. മെക്സിക്കന്‍ അതിർത്തിയിൽ 3218 കിലോമീറ്റർ നീളമുള്ള മതിൽ പണിയുമെന്ന് ട്രംപ് നേരത്തേ പറഞ്ഞിരുന്നു.

Related Topics

Share this story