Times Kerala

ചാമ്പ്യൻസ് ലീഗ്; റയൽ മാഡ്രിഡിന് മുന്നിൽ യുവൻറസ് മുട്ടുമടക്കി

 

ടൂറിൻ: കഴിഞ്ഞ സീസണിലെ കടം വീട്ടാനിറങ്ങിയ യുവൻറസ് വീണ്ടും റയൽ മാഡ്രിഡിന് മുന്നിൽ മുട്ടുമടക്കി. ചാമ്പ്യൻസ് ലീഗ് ക്വാർട്ടറി​​െൻറ ആദ്യ പാദത്തിൽ 3-1ന് ഇറ്റാലിയൻ ശക്തികള്‍ക്ക് തോല്‍വി സമ്മതിക്കേണ്ടി വന്നു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരിയറിലെ മികച്ച ഗോളുകളിലൊന്നിനും ഇന്നലെ ചാമ്പ്യൻസ് ലീഗില്‍ പിറക്കുകയും ചെയ്തു. 3,64 മിനിട്ടുകളിലായി രണ്ട് തവണയാണ് പോർച്ചുഗീസ് താരം ഗോളടിച്ചത്. ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ പത്ത് മത്സരങ്ങളിൽ റോണോ ഗോൾ നേട്ടത്തോടെ കുതിക്കുകയാണ്. ഇസ് കോയുടെ ക്രോസിൽ നിന്നാണ് റോണോ ആദ്യ ഗോൾ നേടിയത്.ഇതിനു പിന്നാലെ ടോണി ക്രൂസി​​െൻറ ഒരു ഷോട്ട് യുവൻറസ് പോസ്റ്റിൽ തട്ടി പുറത്തേക്ക് പോയി. പിന്നാലെയാണ് ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ മികച്ച ഗോൾ പിറന്നത്. ഡാനി കർജാൽ നൽകിയ ക്രോസ്സ് വായുവിൽ ഉയർന്ന് ക്രിസ്റ്റാനോ വലയിലെത്തിക്കുമ്പോൾ സാക്ഷാൽ ജിയാൻ ലൂയി ബഫൺ കാഴ്ചക്കാരനായി നില്‍ക്കേണ്ടി വന്നു.

 

Related Topics

Share this story