Times Kerala

നൊച്ചിമ ഗവ: സ്കൂളിൽ ടീവി നൽകി എൻ സി പി

 
നൊച്ചിമ ഗവ: സ്കൂളിൽ ടീവി നൽകി എൻ സി പി

എൻ സി പി സംസ്ഥാന കമ്മിറ്റി തീരുമാന പ്രകാരം ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതെ ഇരിക്കാൻ വീട്ടിൽ ടീവി ഇല്ലാത്ത വിദ്യാർത്ഥികൾക്ക് എൻസിപി എൻവൈസി ആലുവ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടീവി വിതരണം ചെയ്‌തു. നൊച്ചിമ ഗവ: ഹൈസ്കൂളിൽ പ്രധാന അധ്യാപകൻ ചാർജ് വഹിക്കുന്ന റഹിം പേരപ്പറമ്പിലിന് ടീവി നൽകി കൊണ്ട് എൻവൈസി ദേശീയ ജനറൽ സെക്രട്ടറിയും സംസ്ഥാന യുവജന ക്ഷേമ ബോർഡ് മെമ്പർ കൂടിയായ അഫ്സൽ കുഞ്ഞുമോൻ ഉദ്ഘാടനം നിർവഹിച്ചു. നൊച്ചിമ ഗവ: സ്കൂളിൽ ടീവി നൽകി എൻ സി പിഎൻസിപി ആലുവ ബ്ലോക്ക് പ്രസിഡന്റ്‌ കെ എച്ച് ഷംസുദ്ധീൻ അദ്യക്ഷത വഹിച്ചു. എൻ സി പി ജില്ലാ സെക്രട്ടറി ശിവരാജ് കോമ്പാറ എൻ സി പി ബ്ലോക്ക് സെക്രട്ടറിമാരായ അനൂബ് നൊച്ചിമ അബ്ദുൽ ജബ്ബാർ എൻ വൈ സി ജില്ലാ വൈസ് പ്രസിഡന്റ്‌ ഷെർബിൻ കൊറയ ബ്ലോക്ക് പ്രസിഡന്റ്‌ അഷ്‌കർ സലാം, മൈക്കിൾ ജാക്ക്സൺ അസർ, നെഫ്‌സിന് നൗഷാദ്, ഷബാബ് എന്നിവർ പങ്കെടുത്തു.

Related Topics

Share this story