chem

എസ്.സി- എസ് ടി നിയമഭേദഗതിയ്ക്ക് സ്റ്റേ ഇല്ല; എല്ലാ പാർട്ടികളും രേഖാമൂലം നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: പ​ട്ടി​ക​ജാ​തി/ പ​ട്ടി​ക​വ​ർ​ഗ അ​തി​ക്ര​മ നി​രോ​ധ​ന നി​യ​മം ദു​ർ​ബ​ല​പ്പെ​ടു​ത്തി​യ സു​പ്രീം​കോ​ട​തി ര​ണ്ടം​ഗ ബെ​ഞ്ചി​​​​​​​​​​​െൻറ വി​ധിക്ക് സ്റ്റേയില്ല. വി​ധി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ഹരജിക്കാരുടെ ആവശ്യം ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മൂ​ന്നം​ഗ ബെ​ഞ്ച് തള്ളി. കേസ് പരിഗണിക്കുന്നത് 10 ദിവസത്തേക്ക് നീട്ടിവെച്ചു. അതേസമയം, പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ നി​യ​മം സംബന്ധിച്ച രേഖാമൂലം നിലപാട് അറിയിക്കാൻ സുപ്രീംകോടതി രാജ്യത്തെ എല്ലാ പാർട്ടികളോടും ആവശ്യപ്പെട്ടു. രണ്ടു ദിവസത്തിനകം നിലപാട് സമർപ്പിക്കണമെന്നാണ് നിർദേശം. കേസ് ഏപ്രിൽ 13ന് വീണ്ടും പരിഗണിക്കും.

വിഷയം ക്രമസമാധാന പ്രശ്​നമായിരിക്കുകയാണെന്നും ഒമ്പതു പേ​രു​ടെ മ​ര​ണ​ത്തി​നും അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ​ക്കും ഇത്​ ഇടയാക്കിയിട്ടുണ്ടെന്നും അതിനാൽ അടിയന്തര പ്രാധാന്യത്തോടെ കേസ്​ കേൾക്കണമെന്നും രാവിലെ അറ്റോർണി ജനറൽ ​കെ.കെ വേണുഗോപാൽ കോടതിയിൽ ആവശ്യ​െപ്പട്ടു. ഇതുപ്രകാരമാണ് കേസ് ഇന്നു തന്നെ പരിഗണിച്ചത്.

You might also like

Comments are closed.