Times Kerala

സ്വകാര്യ ഇൻഷുറന്‍സ് മേഖലയിലും സ്വദേശിവത്കരണം നടപ്പിലാക്കാന്‍ മസ്കറ്റും

 

മസ്‌കത്ത് : സ്വകാര്യ ഇൻഷുറന്‍സ് മേഖലയില്‍ സ്വദേശിവത്കരണം നടപ്പിലാക്കാന്‍ മസ്കത്തും ഒരുങ്ങുന്നു. സ്വകാര്യ ഇൻഷുറന്‍സ് മേഖലയില്‍ 2018 അവസാനത്തോടെ 70 ശതമാനവും 2019 – 2020 പൂര്‍ത്തിയാകുമ്പോഴേക്ക് 75 ശതമാനവും സ്വദേശിവത്കരണം പൂര്‍ത്തിയാക്കണമെന്ന് മാനവ വിഭവ വകുപ്പ് മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്‌രി പുറത്തിറക്കിയ ഉത്തരവില്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഉന്നത തസ്തികകളില്‍ 2018ല്‍ 40 ശതമാനവും 2019ല്‍ 45 ശതമാനവും 2020ല്‍ 50 ശതമാനവുമാണ് സ്വദേശിവത്കരണം നടപ്പിലാക്കേണ്ടത്. മിഡില്‍ ലവല്‍ തസ്തികകളില്‍ 2018 സ്വദേശിവത്കരണം 65 ശതമാനവും 2019 – 2020 വര്‍ഷങ്ങളില്‍ 75 ശതമാനവുമാണ് സ്വദേശിവത്കരണം നിര്‍ദേശിച്ചിരിക്കുന്നത്.

 

Related Topics

Share this story