chem

ചാമ്പ്യന്‍സ് ലീഗ്; യുവന്‍സ് ഇന്ന് റയല്‍ മാഡ്രിഡിനെതിരെ

റോം: ഇന്ന് നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ആദ്യപാദ മത്സരത്തില്‍ യുവന്‍സ് റയല്‍ മാഡ്രിഡ്‌നെതിരെ കളത്തിലിറങ്ങും. കഴിഞ്ഞ സീസണില്‍ കാര്‍ഡിഫില്‍ വെച്ച് നടന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് ശേഷമാദ്യമായാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. സീരി എ ചാമ്പ്യന്മാരെ 4-1 ന് തകര്‍ത്താണ് റയല്‍ മാഡ്രിഡ് കിരീടം നേടിയത്. മിലാനെ 3-1 ന് തോല്‍പ്പിച്ച ആത്മവിശ്വാസവുമായാണ് യുവന്റസ് ടൂറിനില്‍ ഇറങ്ങുന്നത്. ഗാരത് ബെയ്‌ലിന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ ലാസ് പാല്‍മാസിനെ തകര്‍ത്താണ് റയല്‍ ചാമ്പ്യന്‍സ് ലീഗിന് ഇറങ്ങുന്നത്. ക്രിസ്റ്റിയാനോ, ക്രൂസ്,മാഴ്‌സെല്ലോ തുടങ്ങിയ പ്രമുഖര്‍ക്കെല്ലാം സിദാന്‍ വിശ്രമം അനുവദിച്ചിരുന്നു.

You might also like

Comments are closed.